CinemaLatest NewsMollywoodNEWS

പപ്പാ ബോണി കപൂറിനൊപ്പമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ജാന്‍വി കപൂര്‍

 

ബോളിവുഡിന്റെ പ്രിയങ്കരിയായ താരമാണ് ജാന്‍വി കപൂര്‍ താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. താരത്തിന്റേയും ബോണി കപൂറിന്റെയും ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. ചുവന്ന സാരി ധരിച്ച് പിതാവിന്റെ ഒപ്പം നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് താരം ഇത് പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളില്‍, അച്ഛനും-മകളും ഒരുമിച്ച് സന്തോഷകരമായ ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നത് കാണാം. ഒരു ഫോട്ടോയില്‍ ബോണി ജാന്‍വിയെ നോക്കുന്നത് കാണാം, നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ജാന്‍വിയുടെ സഹതാരം അംഗദ് ബേഡിയും അച്ഛന്‍-മകളെ യും പ്രശംസിച്ച് എത്തിയിരുന്നു. അടുത്തതായി കരണ്‍ ജോഹറിന്റെ മള്‍ട്ടി-സ്റ്റാര്‍ പീരിയഡ് തഖ്തിലാണ് താരം എത്തുന്ന ഏറ്റവും പുതിയ ചിത്രം . ചിത്രത്തില്‍ കരീന കപൂര്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, വിക്കി കൗശല്‍ ഭൂമി പെഡ്നേക്കര്‍ എന്നിങ്ങനെ വന്‍ താര നിരകളാണ് അണിനിരക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button