GeneralLatest NewsMovie GossipsNEWS

ഇരുപത് മിനിറ്റിന് 5കോടി രൂപ! ലേഡി സൂപ്പർ സ്റ്റാറിന്റെ പ്രതിഫലം കേട്ട് ആരാധകർ ഞെട്ടി

രജനീകാന്ത് ചിത്രം ദര്‍ബാറിലെ നായികാ വേഷത്തിനായി നയന്‍സ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് ചർച്ചയാകുന്നത്. സൂപ്പര്‍സ്റ്റാറിന്റെ നായികയായി 20 മിനിറ്റ് മാത്രമുളള വേഷത്തിന് 5 കോടി രൂപയുടെ പ്രതിഫലമാണ് നയന്‍സിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തമിഴ് സിനിമാലോകത്തെ  ലേഡി സൂപ്പർസ്റ്റാറാണ് നയന്‍താര. ഇപ്പോൾ  കൈനിറയെ ചിത്രങ്ങളാണ് ഈ താര സുന്ദരിക്ക്. നയന്‍സിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തീയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ബിഗില്‍,ദര്‍ബാര്‍ തുടങ്ങിയവയാണ് നടിയുടെതായി അടുത്തിടെ ഇറങ്ങിയ  വിജയചിത്രങ്ങൾ. സൂപ്പര്‍താരചിത്രങ്ങൾ മാത്രമല്ല നയൻസ് തന്നെ  കേന്ദ്രകഥാപാത്രമായുളള സിനിമകളും തമിഴിൽ  ഒരുങ്ങുകയാണ്. ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത് താരത്തിന്റെ പ്രതിഫലതുകയെ ചുറ്റിപ്പറ്റിയാണ്.

രജനീകാന്ത് ചിത്രം ദര്‍ബാറിലെ നായികാ വേഷത്തിനായി നയന്‍സ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് ചർച്ചയാകുന്നത്. സൂപ്പര്‍സ്റ്റാറിന്റെ നായികയായി 20 മിനിറ്റ് മാത്രമുളള വേഷത്തിന് 5 കോടി രൂപയുടെ പ്രതിഫലമാണ് നയന്‍സിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ താരം കൂടിയാണ് നയന്‍താര. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തിയ നിവേദ തോമസിനുണ്ടായിരുന്നു. കുറച്ചു സമയം മാത്രമാണ് ഉണ്ടായതെങ്കിലും പതിവ് പോലെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു. തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. നയന്‍സിന്റെ കാമുകന്‍ വിഘ്‌നേഷാണ് നടിയുടെ പുതിയ ചിത്രമായ നെട്രികണ്‍ നിര്‍മ്മിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button