CinemaGeneralKollywoodLatest NewsNEWS

വിജയ് ചിത്രത്തിനായി പാർക്കൗർ പരിശീലിച്ച് നടി മാളവിക മോഹൻ

പുതുവർഷ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും പേരും അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.

തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. പുതുവർഷ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും പേരും അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. നടി മാളവിക മോഹനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷൻ രംഗത്തിനായി നടി പാർക്കൗർ പരിശീലനം ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പാർക്കൗർ പരിശീലിക്കുകയാണ് താരം. ആക്ഷനും റൊമാൻസിനും ഒരുപോലെ പ്രധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഇളയദളപതിയുടെ വില്ലനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം വിജയ് സേതുപതിയാണ്.

shortlink

Related Articles

Post Your Comments


Back to top button