Latest NewsMollywoodNEWS

മുടിയിൽ പൂചൂടി പരമ്പരാഗത വേഷത്തിൽ കീർത്തി സുരേഷ്; മരക്കാർ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ വൈറലാകുന്നു

മോഹൻലാൽ മരക്കാർ നാലാമനായി എത്തുന്ന ചിത്രത്തിലെ   അഭിനേതാവ് കീർത്തിസുരേഷിന്റെ ക്യാരക്ടർ  പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തന്റെ ആരാധകർക്കായി മോഹൻലാൽ ഫേസ്ബുക് പേജിലും പോസ്റ്റർ പങ്കുവച്ചിരുന്നു.

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം മരക്കാർ; അറബിക്കടലിന്റെ സിംഹം  പുതിയ  ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ മരക്കാർ നാലാമനായി എത്തുന്ന ചിത്രത്തിലെ   അഭിനേതാവ് കീർത്തിസുരേഷിന്റെ ക്യാരക്ടർ  പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തന്റെ ആരാധകർക്കായി മോഹൻലാൽ ഫേസ്ബുക് പേജിലും പോസ്റ്റർ പങ്കുവച്ചിരുന്നു.

കീർത്തി സുരേഷിന്റെ ആർച്ച എന്ന കഥാപാത്രത്തൊപ്പം കുഞ്ഞാലി മരക്കാർ നാലാമനെയും പോസ്റ്ററിൽ കാണാം. പരമ്പരാഗത വേഷത്തിൽ പുരാതന ആഭരണങ്ങളും മുടിയിൽ പൂക്കളുമായി നിൽക്കുന്ന ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ചിത്രത്തിൽ കീർത്തി സുരേഷ് അതിഥി ആയാണ് എത്തുന്നത് എന്ന് സിനിമയുടെ പിന്നണി പ്രവർത്തകർ പറയുന്നു. ഗീതാഞ്ജലി, റിംഗ് മാസ്റ്റർ, ഡാർബോണി എന്നിവയ്ക്ക് ശേഷം കീർത്തി സുരേഷിന്റെ പ്രിയദർശനുമായുള്ള നാലാമത്തെ ചിത്രമാണ് ഇത്.


പോസ്റ്റ്ഒ പ്രൊഡക്ഷൻ ജോലികളുടെ അവസാനഘട്ടത്തിലാണ് മരക്കാർ; അറബിക്കടലിന്റെ സിംഹം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ഈ ചരിത്ര സിനിമ മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ചെലവേറിയ പദ്ധതിയാണ്. പതിനാറാം നൂറ്റാണ്ടിലെ സമൂതിരി രാജ്യത്തിലെ നാവിക മേധാവിയായ കുഞ്ഞാലി മരക്കാർ നാലാമൻ മുഹമ്മദിന്റെ കഥയാണ് ചിത്രം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button