CinemaGeneralLatest NewsMollywoodNEWS

18 വര്‍ഷം എവിടെയായിരുന്നു എന്ന് വെളിപ്പെടുത്തി മൂത്താപ്പയുടെ വീപ്പക്കുറ്റി അനിയത്തി

അവസാനമായി അഭിനയിച്ച സിനിമ ലാല്‍ ജോസിന്റെ രണ്ടാംഭാവമാണ്. അത് പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ്.

ഒരുകാലത്ത് മലയാളത്തിലെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു ബേബി അമ്പിളി. മീനത്തില്‍ താലികെട്ടിലെ ഓമനക്കുട്ടന്റയെ വീപ്പക്കുറ്റി അനിയത്തി. വാത്സല്യം, മിന്നാരം, മിഥുനം, ആര്യന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അമ്പിളി അഭിനയിച്ചു. സിനിമയില്‍ സജീവമായി നില്‍ക്കെ രണ്ടാംഭാവം എന്ന സിനിമയ്ക്കുശേഷം അമ്പിളി സിനിമയിലഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ 18 വര്‍ഷം താൻ എവിടെയായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് താരം. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന്  നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിരിക്കുന്നത്.

സിനിമ വിട്ടിട്ട് 18 വര്‍ഷമായി. ഇപ്പോഴും സിനിമ വല്ലാതെ മിസ് ചെയ്യാറുണ്ട്. ജീവിതത്തിലെതന്നെ ഏറ്റവും ഭാഗ്യം ലഭിച്ച കാലഘട്ടമായാണ് അഭിനയ കാലത്തെ കാണുന്നത്. ഇന്ന് ഞാനൊരു വക്കീലാണ്. പക്ഷേ, ഇന്നും ആള്‍ക്കാര്‍ എന്നെ തിരിച്ചറിയുന്നത് മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയായും വാത്സല്യത്തിലെ മമ്മൂട്ടിയുടെ മകളായിട്ടുമൊക്കെയാണ്. മുഖത്തിനൊരു മാറ്റവും വന്നിട്ടില്ല, അതേ അമ്പിളി തന്നെ എന്നുപറയും.

വക്കീലായി കോടതിയില്‍ വാദിക്കാന്‍ നില്‍ക്കുമ്പോള്‍ ആദ്യമൊക്കെ ടെന്‍ഷനുണ്ടായിരുന്നു. അപ്പോള്‍ ജഡ്ജി ചോദിച്ചിട്ടുണ്ട് അനേകം സിനിമകളില്‍ ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിച്ച അമ്പിളി എന്തിനാണ് ഇങ്ങനെ ടെന്‍ഷനടിക്കുന്നതെന്ന്. ഇന്നും കോടതിയിലടക്കം പല സ്ഥലത്തും എനിക്കൊരു പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെങ്കില്‍ അത് ഞാനഭിനയിച്ച ഒട്ടനേകം കഥാപാത്രങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യതകൊണ്ടാണ്. മകള്‍, സഹോദരി റോളുകള്‍ ചെയ്തതിനാല്‍ എല്ലാവരും കാണുമ്പോള്‍ വീട്ടിലെ ഒരാള്‍ക്ക് നല്‍കുന്ന സ്നേഹത്തോടെയാണ് സംസാരിക്കുക അമ്പിളി പറഞ്ഞു.

അവസാനമായി അഭിനയിച്ച സിനിമ ലാല്‍ ജോസിന്റെ രണ്ടാംഭാവമാണ്. അത് പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ്. അതിന് ഒരുവര്‍ഷം മുമ്പേയാണ് അച്ഛന്‍ മരിക്കുന്നത്. ചെറുപ്പം മുതല്‍ സെറ്റുകളില്‍ കൂടെ വന്നത് അച്ഛനായിരുന്നു. അച്ഛന്റെ മരണത്തോടെ കൂടെ വരാന്‍ ആളില്ലാതായി. പിന്നെ, സിനിമ വേണോ പഠനം വേണോ എന്നൊരു ചോദ്യം മുന്നില്‍ വന്നു. ആയൊരു പ്രത്യേക സാഹചര്യത്തില്‍ പഠനം തിരഞ്ഞെടുക്കുകയും സിനിമ തത്കാലത്തേക്ക് ഉപേക്ഷിക്കുകയും ചെയ്തു. ആ ഇടവേള നീണ്ടുപോയി. അതിനിടെ വിവാഹം കഴിഞ്ഞു, കുട്ടികളായി, വക്കീല്‍പഠനം പൂര്‍ത്തിയാക്കി ജോലി ആരംഭിച്ചു അമ്പിളി പറഞ്ഞു.

shortlink

Post Your Comments


Back to top button