GeneralLatest NewsMollywood

എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും’ മോഹന്‍ലാലിനെക്കുറിച്ച് പ്രമുഖ നടന്‍ പറഞ്ഞത്

ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാന്‍. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല.

മലയാളത്തിന്റെ വിസ്മയ താരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലേ വില്ലന്‍ വേഷത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തുകയും മലയാള സിനിമാ മേഖലയില്‍ താര ചക്രവര്‍ത്തിയായി മാറുകയും ചെയ്ത മോഹന്‍ലാല്‍ തന്നെക്കുറിച്ച് മലയാളത്തിന്റെ പ്രിയ നടനായിരുന്ന കെ പി ഉമ്മര്‍ പറഞ്ഞത് ഒരു അഭിമുഖത്തില്‍ പങ്കുവച്ചു

സുന്ദര നായകന്മാര്‍ നിരന്നുനിന്ന കാലത്ത് സിനിമയില്‍ എത്തിയ മോഹന്‍ലാലിനു അപകര്‍ഷത തോന്നിയിരുന്നോ എന്ന ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടിയുങ്ങനെ..” ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു. പൂര്‍ണമായി ബോധ്യമുണ്ടായി. ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാന്‍. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ കെ.പി. ഉമ്മര്‍ എന്നോട് പറഞ്ഞു: ‘എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും. ഉദാഹരണം ലാല്‍ തന്നെ.’ അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞത് എന്നെനിക്കറിയില്ല. എന്തായാലും ഞാനതിനെ പോസിറ്റീവായിത്തന്നെ സ്വീകരിച്ചു.”

shortlink

Related Articles

Post Your Comments


Back to top button