CinemaLatest NewsMollywoodNEWS

വീട്ടിലിപ്പോള്‍ ചെലവ് വളരെ കുറവാണ് കാരണം തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

 

മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ നായകനായും സംവിധായകനായും തിളങ്ങി നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് താരത്തിന്റെ അഭിനയ മികവില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ് സമ്മാനിച്ചത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂളിനായുള്ള മേക്കോവറിനായി സിനിമയില്‍ നിന്നും 3 മാസത്തെ ഇടവവേളയാണ് താരം എടുത്തിരിക്കുന്നത്. സിനിമയുടെ അവസാനഭാഗമാണ് ഇനി ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ളത്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമേ മറ്റ് സിനിമകളിലേക്ക് കടക്കൂകയെന്നും താരം പറഞ്ഞിരുന്നു. അതേസമയം ഇതാദ്യമായാണ് പൃഥ്വിയെ മൂന്ന് മാസം വീട്ടില്‍ കിട്ടുന്നതെന്ന സന്തോഷം പങ്കുവെച്ച് സുപ്രിയയും എത്തിയിരുന്നു.

മുന്‍പ് ചക്രം എന്ന ചിത്രത്തിനായി താടി വളര്‍ത്തിയിരുന്നുവെങ്കിലും ഇത്രത്തോളമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു . താടിയും മുടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ പൃഥ്വിരാജും ചിത്രം പങ്കുവെച്ചിരുന്നു. നരവിധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്

ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിലാണ് തുടങ്ങുന്നത്. പരമാവധി മെലിയാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനുള്ള ശ്രമത്തിലാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മെലിയാനുള്ള ശ്രമങ്ങളിലായതിനാല്‍ വീട്ടിലിപ്പോള്‍ ചെലവ് വളരെ കുറവാണെന്നും താരം പറഞ്ഞിരുന്നു. പൃഥ്വിക്ക് ഐക്യദാര്‍ഢ്യവുമായി സുപ്രിയയും ഡയറ്റിംഗിലുമാണ്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button