CinemaKollywoodLatest NewsNEWS

പ്രായത്തെ തോല്‍പ്പിക്കുന്ന ചുവടുകളുമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് 48 മണിക്കൂറില്‍ 23 ലക്ഷം കാഴ്ച്ചക്കാര്‍

നിരവധി ആരാധകരുള്ള തമിഴകത്തിന്റെ പ്രിയതാരമായ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ജനികാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിലെ ചുമ്മാ കിഴി എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു. രജനികാന്തിന്റെ പ്രായത്തെ തോല്‍പ്പിക്കുന്ന ചുവടുകള്‍ തന്നെയാണ് ഗാനത്തിന്റെ ആകര്‍ഷണമാക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. ഒപ്പം രജനി-എസ്പിബി കൂട്ടുകെട്ടും. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യമാണ്. വിവേകിന്റേതാണ് വരികള്‍.

പുറത്തിറങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗാനത്തിന് 23 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുണ്ട്. ട്രെന്‍ഡിംഗിലും അഞ്ചാം സ്ഥാനത്താണ് ഗാനം എത്തിയിരിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് ഓഫീസറായാണ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. താരത്തിന്റെ അഭിനയ വിസ്മയത്തിന് ഒരു മങ്ങലും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് താര രാജാവ്.

shortlink

Related Articles

Post Your Comments


Back to top button