CinemaLatest NewsMollywoodNEWS

പാത്തുവിന്റേയും മൂസയുടേയും മകളായി എത്തിയ എം80 മൂസയിലെ റസിയക്ക് സ്വപ്ന സാക്ഷാത്കാരം ;വിശേഷം പങ്കുവെച്ച് സുരഭി ലക്ഷ്മി

 

സുരഭി ലക്ഷമി ലക്ഷമിയും വിനോദ് കോവൂരും ഒരുമിച്ചെത്തിയ പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു എം80 മൂസ. ഈ ഹാസ്യ പരമ്പരയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പാത്തുവും മൂസയുമായാണ് ഇവരെത്തിയത്. ഇവരുടെ അഭിനയശൈലിയായിരുന്നു പരിപാടിക്ക് മാറ്റ് കൂട്ടിയത്. തരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. പാത്തുവിന്റേയും മൂസയുടേയും മകളായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ റസിയയെ അവതരിപ്പിച്ച അഞ്ജുവിന്റെ ജീവിതത്തിലെ പുതിയ സന്തോഷമാണ് സുരഭി ലക്ഷമി ആരാധകരുമായി പങ്കവെച്ചിരിക്കുന്നത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

എം80 മൂസയില്‍ തന്റെ മകളായി അഭിനയിച്ച റസിയ. അഞ്ജു ആദ്യമായി ദുബായില്‍ പ്രോഗ്രാമിന് പോയപ്പോള്‍ എയര്‍ ഹോസ്റ്റസിനെ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹമായിരുന്നു ഒരു എയര്‍ഹോസ്റ്റസ് ആകുക എന്നത്. അതിന് വേണ്ടി അവള്‍ കഠിന പ്രയത്‌നം നടത്തി പഠിച്ച് എയര്‍ ഹോസ്റ്റസായി. എയര്‍ ഇന്ത്യയില്‍ ജോലിയും കിട്ടി. ഇന്നലെ അവള്‍ ആദ്യത്തെ ഔദ്യോഗിക പറക്കല്‍ മുംബൈയില്‍ നിന്നും ഷാര്‍ജയിലേക്ക് പറന്നപ്പോള്‍ അഭിമാന നിമിഷം ആയിരുന്നു എനിക്കും.

സ്വപ്ന സാക്ഷാത്കാരം. നമ്മുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കുക എന്നത് എല്ലാവര്‍ക്കും സാധ്യമാകട്ടെ അതിനു അഞ്ജു ഒരു പ്രചോദനം ആകട്ടെ. അഞ്ജുവിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം കലാ ജീവിതത്തിലും ഇതേപോലെ പറക്കാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. ഇതായിരുന്നു സുരഭിയുടെ കുറിപ്പ്. അഞ്ജുവിന്റെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ ആശംസാ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത് മിനിസ്‌ക്രീന്‍ താരത്തിന്റെ വിജയ കുതിപ്പിന്റെ കഥ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button