GeneralLatest NewsTV Shows

ഭയങ്കര കെയറിങ് ആയിരുന്നു അത് ഇഷ്ടപ്പെട്ടില്ല, വഴക്കുണ്ടാക്കിയതോടെ മിണ്ടാതായി; പ്രണയത്തെക്കുറിച്ച് നടി അനില

‘സത്യ എന്ന പെൺകുട്ടി’ യിലൂടെ മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് താരം.

മലയാളം ടെലിവിഷന്‍ രംഗത്തെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് അനില ശ്രീകുമാര്‍. ‘ജ്വാലയായ്’ എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാളം ടെലിവിഷന്‍ രംഗത്ത് സജീവമാല. ഇപ്പോഴിതാ, ചെറിയ ഇടവേള അവസാനിപ്പിച്ച് ‘സത്യ എന്ന പെൺകുട്ടി’ യിലൂടെ മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് താരം.

അനിലയുടെ ഭർത്താവ് ആർ.പി ശ്രീകുമാര്‍ പ്രൊഡ്യൂസറാണ്. പ്രണയ വിവാഹത്തെക്കുറിച്ച് താരം വനിതയ്ക്ക് നല്‍കിയ അഭ്മുഖത്തില്‍ തുറന്നു പറയുന്നു. ” ഞാൻ ആദ്യം അഭിനയിച്ച രണ്ടു മൂന്നു സീരിയലുകളിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ആൾ ഭയങ്കര കെയറിങ് ആയിരുന്നു. എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാൻ വഴക്കുണ്ടാക്കി. അതോടെ മിണ്ടാതായി. പിന്നീട് ചേട്ടൻ തന്നെയാണ് ഇഷ്ടം തുറന്നു പറഞ്ഞത്. ‘താമരക്കുഴലി’യിൽ എന്റെ മുറച്ചെറുക്കനായി ചേട്ടൻ അഭിനയിച്ചു. ‘താമരക്കുഴലി’ തീർന്ന് 6 മാസം കഴിഞ്ഞായിരുന്നു വിവാഹം. രണ്ട് മക്കളാണ് ഞങ്ങൾക്ക്. മൂത്തവൻ അഭിനവ് ഡിഗ്രി ഫൈനൽ ഇയറിനും ഇളയയാൾ ആദിലക്ഷ്മി ഏഴാം ക്ലാസിലും പഠിക്കുന്നു. ഇപ്പോൾ തിതുവനന്തപുരത്ത് താമസം.”

Tags

Post Your Comments


Back to top button
Close
Close