GeneralLatest NewsMollywoodNEWSWOODs

ആസിഫ് അലി- രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’ ഷൂട്ടിങ് ഈ മാസം 26ന് ആരംഭിക്കും

നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ 'തുറമുഖ'ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് രവി ഈ ചിത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത്.

ആസിഫലിയെ നായകനാക്കി ഹിറ്റ് സംവിധായകൻ രാജീവ് രവി ഒരുക്കുന്ന പോലീസ് ത്രില്ലര്‍  ചിത്രം ‘കുറ്റവും ശിക്ഷയും’ റിപബ്ലിക് ദിനത്തിന് ചിത്രീകരണം ആരംഭിക്കും. ഇതാദ്യമായാണ് രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്നത്.

കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഷെഡ്യൂളുകളിലായി ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും.ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍. നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ ‘തുറമുഖ’ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് രവി ഈ ചിത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്

shortlink

Related Articles

Post Your Comments


Back to top button