CinemaGeneralMollywoodNEWS

അങ്കിള്‍ബണ്‍ സൃഷ്ടിച്ചത് എങ്ങനെയെന്ന രഹസ്യം വെളിപ്പെടുത്തി ഭദ്രന്‍

150 കിലോ ഭാരമുള്ള ഒരു ചാര്‍ളിയെ വേണമെന്നു ഞാന്‍ സാബുവിനോട് പറഞ്ഞു

മേക്കോവറില്‍ എപ്പോഴും അത്ഭുതപ്പെടുത്തുന്ന മോഹന്‍ലാല്‍ തന്റെ പഴയകാല സിനിമാ കരിയറിലും പ്രേക്ഷകര്‍ക്ക് വേറിട്ട മുഖം നല്‍കി മിന്നി നിന്നിട്ടുണ്ട്.

‘അങ്കിള്‍ ബണ്‍’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ മേക്കൊവര്‍ ഒന്നും കാണുമ്പോഴും ഒരു അതിശയമാണ് എന്നാല്‍ അതിന്റെ അണിയറ രഹസ്യത്തെക്കുറിച്ച് ഭദ്രന്‍ എന്ന സംവിധായകന്‍ ആദ്യമായി മനസ്സ് തുറക്കുകയാണ്

150 കിലോ ഭാരമുള്ള അങ്കിള്‍ ചാര്‍ളിയെ സൃഷ്ടിച്ചെടുത്ത അനുഭവ നിമിഷത്തെക്കുറിച്ചാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്റെ തുറന്നു പറച്ചില്‍.

‘അങ്കിള്‍ ബണ്‍’ എന്ന സിനിമയുമായി മോഹന്‍ലാലിനെ സമീപിക്കുമ്പോള്‍ 150 കിലോ ഭാരമുള്ള ഒരാളെ സൃഷ്ടിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പഞ്ഞിനിറച്ചു കെട്ടിവെച്ചാല്‍ അതൊരു ബോര്‍ ആകുമെന്ന് ഉറപ്പുണ്ടായിരുന്നു. സിനിമയില്‍  ഗര്‍ഭിണി കഥാപാത്രങ്ങള്‍ വരുമ്പോള്‍ തലയിണവച്ച് ഗര്‍ഭമുണ്ടാക്കുന്ന പോലെ ഇത് ചെയ്തെടുക്കാന്‍ സാധിക്കില്ലെന്ന് അറിയാമായിരുന്നു, പക്ഷെ എങ്ങനെ ഇത് ചെയ്യുമെന്ന് ആദ്യമൊരു പിടിയുമില്ലായിരുന്നു. ഒടുവില്‍ ചിത്രത്തില്‍ ആര്‍ട്ട് ഡയറക്ടറായി വര്‍ക്ക് ചെയ്ത സാബു സിറിലിന് ഞാന്‍ ഒരു ചാലഞ്ച് നല്‍കി.

150 കിലോ ഭാരമുള്ള ഒരു ചാര്‍ളിയെ വേണമെന്നു ഞാന്‍ സാബുവിനോട് പറഞ്ഞു, പക്ഷെ പഞ്ഞി തിരുകി ക്രിസ്മസ് പാപ്പയെ ഉണ്ടാക്കും പോലെയാവരുതെന്നും ഞാന്‍ പറഞ്ഞു, തലയിണ ഉപയോഗിച്ചും തടി വീര്‍പ്പിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല, 150 കിലോ ഭാരമുള്ള മോഹന്‍ലാലിന്റെ കഥാപാത്രത്തെ സൃഷ്ടിക്കാനായി വാട്ടര്‍ബാഗ് ഉപയോഗിക്കാമെന്നായിരുന്നു സാബുവിന്റെ മറുപടി. സാബു ഇങ്ങനെ ഒരു ഐഡിയ പറഞ്ഞില്ലായിരുന്നുവെങ്കില്‍ അങ്കിള്‍ ബണ്‍ എന്ന സിനിമ സംഭാവിക്കില്ലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button