CinemaLatest NewsMollywoodNEWS

ഒരുപാട് ശ്രമിച്ചിട്ടും തൃപ്തികരമായില്ല മമ്മൂട്ടി ചിത്രം വേണ്ടെന്ന് വെച്ച് സംവിധായകന്‍ ‘മിഥുന്‍ മാനുവല്‍ തോമസ്

 

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ് സമ്മാനിച്ചത് താരത്തിന്റെ ഒരോ കഥാപാത്രങ്ങളും ഒന്നിനെന്ന് മികച്ചതാണ്.അതേസമയം കാല്‍നൂറ്റാണ്ടിനും മുന്‍പ് മലയാളികളെ ഒന്നാകെ ആരവങ്ങള്‍ തീര്‍ത്ത കോട്ടയം കുഞ്ഞച്ചനെന്ന പ്രതിഭാസം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടനെഞ്ചിലുണ്ട്. ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിനു രണ്ടാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനത്തില്‍ പുറത്തിറങ്ങുമെന്ന ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

എന്നാല്‍ ഇപ്പോള്‍ കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. തിരക്കഥ പലതവണ പുതുക്കിപണിതിട്ടും തൃപ്തികരമായ നിലയില്‍ എത്തിയില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നതെന്ന് മിഥുന്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് കുഞ്ഞച്ചന്‍. അതിനു യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായി. ഒരുപാട് ശ്രമിച്ചിട്ടും തൃപ്തികരമായ തിരക്കഥ ഒരുക്കാനായി. ഇതോടെയാണ് ചിത്രം വേണ്ടെന്ന് വെച്ചതെന്ന് മിഥുന്‍ പറഞ്ഞു.മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ വലിയ വിജയമായി മാറിയ സിനിമകളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്‍. 1990ല്‍ ടിഎസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിലാണ് ചിത്രം പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button