CinemaLatest NewsMollywoodNEWS

കണ്ണ് മൂടിക്കെട്ടി ബോട്ടിലിന്റെ ക്യാപ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് മാസ് പ്രകടനവുമായി നായിക നിതാ പിള്ള

 

മലയാളത്തില്‍ സൂപ്പര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എബ്രിഡ് ഷൈയിന്‍.1983′, ‘ആക്ഷന്‍ ഹീറോ ബിജു’, ‘പൂമരം’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദ കുങ്ഫു മാസ്റ്റര്‍’. ഒരു കംപ്ലീറ്റ് ആക്ഷനായാണ് സിനിമ ഒരുക്കുന്നത്.എന്നല്‍ ചിത്രത്തിലെ നായികയുടെ വിശേഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത കാലത്ത് വൈറലായ ബോട്ടില്‍ ക്യാപ് ചലഞ്ചിന്റെ മറ്റൊരു മാരക വേര്‍ഷനുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക നിതാ പിള്ള.

മുന്‍ ബോട്ടില്‍ ക്യാപ്പ് ചലഞ്ച് പ്രകടനങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഒരു പടി കൂടി കടന്ന്, കണ്ണ് മൂടിക്കെട്ടിയാണ് നീത ബോട്ടിലിന്റെ ക്യാപ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്നത്. ഇതിന്റെ വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. പ്രേക്ഷകര്‍ക്കും ചലഞ്ചിന്റെ ഭാഗമായാണ് ഇത് കണ്ണ് കെട്ടി ബോട്ടില്‍ ക്യാപ് ചലഞ്ച് ചെയ്ത് ദ കുങ്ഫു മാസ്റ്റര്‍ എന്ന ഹാഷ് ടാഗോടു കൂടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതുമുഖ താരം ജിജി സ്‌ക്കറിയ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സനൂപ്, അഞ്ജു ബാലചന്ദ്രന്‍, സൂരജ് എസ്. കുറുപ്പ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button