BollywoodGeneralLatest NewsMovie GossipsNew ReleaseNEWSWOODs

വൻ തിരിച്ചുവരവിനായ് പ്രിയ വാര്യർ ‘ഹാക്കർമാർ’ക്കൊപ്പം

വളരെ കാലമായി പ്രിയയുടെ ആരാധകർ ബിഗ് സ്‌ക്രീനിൽ അവർക്കായി കാത്തിരിക്കുകയാണ്. കാത്തിരിപ്പുകൾക്ക് ഒടുവിൽ പ്രിയ ബോളിവുഡിലെ ''ലവ് ഹാക്കേഴ്‌സ് ''എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തിരിച്ചുവരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഒറ്റക്കണ്ണടച്ച് ഒരൊറ്റ സീൻ കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച പ്രിയ വാര്യരെ അത്രപെട്ടെന്നൊന്നും മലയാളി മറക്കില്ല. ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രിയക്ക് പക്ഷെ മലയാളത്തിൽ ചുവടുറപ്പിക്കാനായില്ല.

വളരെ കാലമായി പ്രിയയുടെ ആരാധകർ ബിഗ് സ്‌ക്രീനിൽ അവർക്കായി കാത്തിരിക്കുകയാണ്. കാത്തിരിപ്പുകൾക്ക് ഒടുവിൽ പ്രിയ ബോളിവുഡിലെ ”ലവ് ഹാക്കേഴ്‌സ് ”എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തിരിച്ചുവരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ചിത്രീകരണതിനിടയിൽ പകർത്തിയ ചിത്രങ്ങളിൽ പ്രിയ പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. അതിൽ അവൾ വളരെ ഗ്ലാമറസാണ്. ഈ ഫോട്ടോകൾ കണ്ട ശേഷം ഇപ്പോൾ ആരാധകർ അവരുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

‘ലവ് ഹാക്കേഴ്സ്’ എന്ന ചിത്രത്തിൽ സൈബർ കുറ്റവാളികളുടെ ഇരയായിത്തീരുന്ന പെൺകുട്ടി ആയാണ് പ്രിയ  വാരിയർ അഭിനയിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബൈയിലാണ് താരമിപ്പോൾ. മായങ്ക് പ്രകാശ് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന  ഈ ചിത്രത്തിൽ പ്രിയ പ്രകാശിനൊപ്പം സിദ്ധാർത്ഥ് മഹാജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആളുകളുടെ പ്രശ്‌നം വിഷയമാക്കി തയാറാക്കിരിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലെർ ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button