CinemaComing SoonGeneralLatest NewsMollywoodNew ReleaseNEWSWOODs

മാസ് ലുക്കിൽ ഫഹദും നസ്രിയയും; ട്രാൻസിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

'ബാംഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ട്രാൻസ്. ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്.  ഫഹദിനൊപ്പം മാസ് ലുക്കിൽ നസ്രിയയും ഒപ്പം മറ്റ് പ്രധാന താരങ്ങളും അണിനിരക്കുന്ന പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

ഫഹദ്-നസ്രിയ താരജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്രാൻസ്’. ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ട്രാൻസ്. ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്.  ഫഹദിനൊപ്പം മാസ് ലുക്കിൽ നസ്രിയയും ഒപ്പം മറ്റ് പ്രധാന താരങ്ങളും അണിനിരക്കുന്ന പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന ‘ട്രാൻസി’ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ അണിനിരക്കുന്നു

അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ തയാറാകുന്ന ‘ചിത്രത്തിന്റെ തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്. 2014-ൽ പുറത്തിറങ്ങിയ ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം മലയാള സിനിമയിൽ അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് ‘ട്രാൻസി’ന് വേണ്ടിയാണ്. കമ്മട്ടിപ്പാടത്തിലെ ‘പുഴുപുലികൾ…’ എന്ന ട്രാക്കിന് ശേഷം വിനായകൻ സംഗീതം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ട്രാൻസ്.

 

പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ, സംഗീത സംവിധായകനായി ‘ട്രാൻസി’ൽ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം (BGM) സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, പറവ, വരത്തൻ, എന്നീ ചിത്രങ്ങൾക്കു ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിച്ച ചിത്രമാണ് ‘ട്രാൻസ്’. ചിത്രം ഫെബ്രുവരി 14ന് റിലീസാവും

shortlink

Related Articles

Post Your Comments


Back to top button