GeneralLatest NewsMollywoodNEWS

ലച്ചുവിനു പിന്നാലെ പാറുകുട്ടിയും ഉപ്പും മുളകിൽ നിന്നും പിന്മാറിയോ ; സംശയത്തിനിട നൽകി പുതിയ ഫോട്ടോ

ഉപ്പും മുളകിലേക്കും കുട്ടി താരങ്ങളെ തേടുന്ന പരസ്യമാണ് ഇപ്പോൾ വൈറൽ ആകുന്നത്.

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. ആയിരം എപ്പിസോഡുകൾ പിന്നിട്ടപ്പോൾ പരമ്പരയ്ക്ക് കണ്ടക ശനി ബാധിച്ച പോലെയാണ്. പരമ്പരയിൽ നിന്നും ലച്ചുവിന്റെ പിന്മാറ്റം പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെയാണ് ചാനൽ ഇപ്പോൾ പുറത്തുവിട്ട പരസ്യവും സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴി തെളിച്ചത്. ഉപ്പും മുളകിലേക്കും കുട്ടി താരങ്ങളെ തേടുന്ന പരസ്യമാണ് ഇപ്പോൾ വൈറൽ ആകുന്നത്. നന്നായി അഭിനയിക്കാനും അഭിനയിച്ചു തകർക്കുവാനും കഴിവുള്ള മൂന്നിനും, അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടി താരങ്ങളെയാണ് ഉപ്പും മുളകും അണിയറ പ്രവർത്തകർ തേടുന്നത്. ഫോട്ടോയും ബയോഡേറ്റയും സഹിതം ചാനലിലേക്ക് മെയിൽ ചെയ്യുവാനും പരസ്യത്തിൽ സൂചിപ്പിക്കുന്നുണ്ട്.

പരസ്യം വൈറൽ ആയതിന് പിന്നാലെയാണ്, ഉപ്പും മുളകിൽ നിന്നും പാറുക്കുട്ടിയെ പിന്മാറ്റുന്നതാണോ, ഇപ്പോൾ പുതിയ താരങ്ങളെ തേടുന്ന പരസ്യം എന്നായി ആരാധകരുടെ ചർച്ച. എന്നാൽ പാറുവിനെ മാറ്റുന്നതാകില്ല, പുതിയ കഥാ സന്ദർഭങ്ങൾ വരുന്നതാകാം ഈ പരസ്യത്തിന് പിന്നിലെന്നും ചാനലുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകി.

shortlink

Related Articles

Post Your Comments


Back to top button