BollywoodCinemaLatest News

നടന്‍മാരുടെ ഫോബ്സ് പട്ടികയില്‍ ഒന്നാമതെത്താനുള്ള തയ്യാറെടുപ്പില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍.

ബോളിവുഡില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍ താരത്തിന്റെ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്.താരത്തിന്റെ പുതിയ വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരുടെ ഫോബ്സ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള താരമാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ആ ലിസ്റ്റില്‍ ഒന്നാമതെത്താനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് അക്ഷയുടെ പ്രതിഫലത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം കരാര്‍ ഒപ്പിട്ടിരിക്കുന്ന ആനന്ദ് എല്‍ റായ് ചിത്രത്തിന് ഭീമമായ തുകയാണ് താരം പ്രതിഫലം ചോദിച്ചിരിക്കുന്നത്.

തമിഴ് സൂപ്പര്‍ താരം ധനുഷും സാറാ അലി ഖാനും ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് അക്ഷയ് വന്‍ തുക ആവശ്യപ്പെട്ടിരിക്കുന്നത്. നൂറ് കോടിക്ക് മുകളിലാണ് അക്ഷയ് ആവശ്യപ്പെട്ട പ്രതിഫല തുക എന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ആളുകളെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ താരത്തിന് കഴിയുന്നുണ്ടെന്നതും ഡിജിറ്റല്‍, സാറ്റിലൈറ്റ് മേഖലകളില്‍ അക്ഷയ്ക്കുള്ള ആധിപത്യവും പ്രതിഫല തുകയില്‍ നിഴലിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്ത അക്ഷയ് ചിത്രം ഗുഡ് ന്യൂസ് ബോക്സ് ഓഫീസില്‍ 200 കോടി കടന്നിരുന്നു. അതിന് ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്. തുടരെ വിജയചിത്രങ്ങള്‍ നല്‍കുന്നത് അക്ഷയയുടെ മാര്‍ക്കറ്റ് ഉയര്‍ത്തിയിട്ടുണ്ട്.ഇതാണ് താരത്തിന്റെ മൂല്യം ഉയരാന്‍ കാരണമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button