GeneralLatest NewsTollywood

ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്; തുറന്നുപറഞ്ഞ് യുവതാരം

ജീവിതത്തില്‍ ശൂന്യതകള്‍ ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. അത്തരം അനുഭവങ്ങളെ തമോഗര്‍ത്തമായി കണ്ട് കൈകാര്യം ചെയ്യണം. അനാവശ്യ പ്രാധാന്യം നല്‍കരുത്", രാഹുല്‍ ട്വീറ്റില്‍ കുറിച്ചു

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അര്‍ജ്ജുന്‍ റെഡ്ഡി. വിജയ് ദേവരക്കോണ്ടയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ അര്‍ജ്ജുന്‍ റെഡ്ഡിയിലെ ‘ശിവ’ എന്ന വേഷത്തിലൂടെ ആരാധക പ്രീതി നേടിയ നടന്‍ രാഹുല്‍ രാമകൃഷ്ണയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇപ്പോഴിതാ താന്‍ കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.

“ഞാന്‍ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയല്ലാതെ എന്റെ വിഷമത്തെക്കുറിച്ച്‌ മറ്റെന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല” എന്നായിരുന്നു രാഹുലിന്റെ ട്വിറ്റ്.

“ജീവിതത്തില്‍ ശൂന്യതകള്‍ ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. അത്തരം അനുഭവങ്ങളെ തമോഗര്‍ത്തമായി കണ്ട് കൈകാര്യം ചെയ്യണം. അനാവശ്യ പ്രാധാന്യം നല്‍കരുത്”, രാഹുല്‍ ട്വീറ്റില്‍ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button