CinemaLatest NewsMollywoodNEWS

മോഹന്‍ലാലിനെക്കുറിച്ചുള്ള ആ കാര്യം തുറന്ന് പറഞ്ഞ് സംവിധായകന്‍ അജയ് വാസുദേവ്

 

മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഷൈയിലോക്ക് സംവിധാനം ചെയ്ത അജയ് വാസുദേവിന്റെ തുറന്ന് പറിച്ചലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അജയ് സംവിധാനം ചെയ്ത മൂന്ന് ചിത്രത്തിലും മമ്മൂട്ടിയാണ് നായകനായി എത്തിയത് മൂന്നും മാസ് എന്റര്‍ടെയ്നറായിരുന്നു അടുത്തതായി മോഹന്‍ലാലിനെ വെച്ച് അത്തരമൊരു മാസ് ചിത്രം ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടെന്ന് വ്യക്തമാക്കുകയാണ് അജയ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അജയ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. സിനിമ കണ്ടുതുടങ്ങുന്ന കാലം മുതലേ നമ്മള്‍ കാണുന്നത് മമ്മൂക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങളാണ്. മമ്മൂക്കയെ മാത്രമല്ല, ലാലേട്ടനെ വെച്ചും സിനിമ ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടെന്ന് അജയ് പറയുന്നു.

‘നല്ലൊരു സബ്ജക്ട് ഒത്തുവന്നാല്‍, അത് ലാലേട്ടന് ഇഷ്ടമായാല്‍ തീര്‍ച്ചയായും അദ്ദേഹത്തെ വച്ച് ഒരു പടം ഞാന്‍ ചെയ്യും. പിന്നെ എടുക്കാന്‍ പോകുന്നത് എന്തു തന്നെയായാലും അത് ഒരു മാസ് ചിത്രമായിരിക്കും എന്നതിക് സംശയമില്ല’എന്നാണ് അജയ് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button