CinemaGeneralLatest NewsMollywoodNEWS

നിവിന്‍ സൂപ്പര്‍ സ്റ്റാര്‍ ആകുമെന്ന് അന്നേ ഞങ്ങള്‍ പറയുമായിരുന്നു: മലര്‍വാടി കൂട്ടുകാരുടെ കഥ പറഞ്ഞു ഭഗത് മാനുവല്‍

അത്തരം സൗഹൃദങ്ങളാണ് ഇപ്പോഴും മുന്നോട്ടു കൊണ്ട് പോകുന്നത്

ആദ്യ സിനിമയില്‍ തന്നെ നായക തുല്യ വേഷം ചെയ്തു കൊണ്ടായിരുന്നു  ഭഗത് മാനുവല്‍  എന്ന താരത്തിന്റെ കടന്നു വരവ്, മലര്‍വാടിയില്‍ ആദ്യമായി മുഖം കാണിച്ച നിവിന്‍ പോളിയും, അജു വര്‍ഗീസുമൊക്കെ മലയാള സിനിമയിലെ സൂപ്പര്‍ താരമായി തിളങ്ങി നില്‍ക്കുമ്പോള്‍ ഭഗത് മാനുവലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഇടയ്ക്കിടെ വന്നു കയ്യടി വാങ്ങുന്നുണ്ട്, തന്റെ അഭിനയ ജീവിതത്തില്‍ നടന്‍ ജഗതി ശ്രീകുമാര്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ടെന്ന് തുറന്നു പറയുകയാണ് ഭഗത് മാനുവല്‍.നിവിന്‍ സൂപ്പര്‍ സ്റ്റാര്‍ ലെവലിലേക്ക് കയറുമെന്ന് ഞങ്ങള്‍ മലര്‍വാടി ടീമിന് അന്നേ അറിയാമായിരുന്നുവെന്നും ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഭാഗത് മാനുവല്‍ പറയുന്നു

ഭഗത് മാനുവലിന്റെ വാക്കുകള്‍

‘എന്റെ ആദ്യത്തെ ഷോട്ട് അമ്പിളി ചേട്ടനൊപ്പമായിരുന്നു. അദ്ദേഹം അടുത്തു വിളിച്ചിട്ട് പറഞ്ഞു, ‘അനിയാ ടൈമിംഗ് ഉണ്ടേല്‍ നീ രക്ഷപ്പെടും. ഇല്ലെങ്കില്‍ തെണ്ടിപ്പോവും’ എന്ന്. ഈ സിനിമയ്ക്കിടയില്‍ നിവിനും അജുവുമായൊക്കെ നല്ല കൂട്ടാവാന്‍ കഴിഞ്ഞു. അത്തരം സൗഹൃദങ്ങളാണ് ഇപ്പോഴും മുന്നോട്ടു കൊണ്ട് പോകുന്നത് . നിവിന്‍ സൂപ്പര്‍ സ്റ്റാര്‍ ലെവലിലേക്ക് കേറുമെന്ന് അന്നേ ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അത് പോലെ അജുവും. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങളില്ലായിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button