CinemaGeneralMollywoodNEWSUncategorized

സിനിമയില്‍ മുതലാളിമാര്‍ മാത്രം പോരല്ലോ: സിനിമയിലേക്ക് വന്ന സാഹചര്യം പറഞ്ഞു സുധി കോപ്പ

അച്ഛന്റെ കൂടെ നടന്നാണ് അഭിനയമൊക്കെ കാണുന്നത്

പ്രേക്ഷകരുടെ സിനിമ ഇഷ്ടങ്ങളില്‍ സുധി കോപ്പ എന്ന നടന്‍റെ സ്ഥാനം വളരെ വലുതാണ്, ചെയ്യുന്ന സിനിമകളിലെല്ലാം ഒരു സീനിലെങ്കിലും പെര്‍ഫോം ചെയ്തു കയ്യടി നേടുന്ന കഥാപാത്രമായിട്ടാകും സുധി കോപ്പയുടെ വരവ്. സിനെമയിലെത്തും മുന്‍പ് സുന്ദരന്മാര്‍ സ്ക്രീന്‍ ടെസ്റ്റിനു എത്തുമ്പോള്‍ ഒരിക്കലും തനിക്ക് അപകര്‍ഷതാബോധം തോന്നിയിട്ടില്ലെന്നു സുധി കോപ്പ തുറന്നു പറയുന്നു. സിനിമയില്‍ മുതലാളി മാത്രം പോരല്ലോ വീട്ടുപണിക്കാരും വേണ്ടേ എന്ന ചിന്തയാണ് തന്നെ  മുന്നോട്ട് നയിച്ചതെന്നും സുധി കോപ്പ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

‘എന്റെ അച്ഛന് നാടകട്രൂപ്പ്‌ ഉണ്ടായിരുന്നു. അച്ഛന്റെ കൂടെ നടന്നാണ് അഭിനയമൊക്കെ കാണുന്നത്. പിന്നെ സിനിമ ക്രേസായി. ഒരു ഘട്ടത്തില്‍ ഈ സിനിമാ പ്രാന്ത് അങ്ങോട്ട്‌ മൂത്തു. അതോടെ ചാന്‍സ് അന്വേഷിച്ച് നടക്കാന്‍ തുടങ്ങി. അന്നത്തെ രൂപമൊക്കെ കണ്ടാല്‍ ആരും അവസരം തരില്ല. ചിലര്‍ ഉപദേശിച്ച് വിടും. ഈ ശരീരം വെച്ച് അഭിനയിക്കാന്‍ നടക്കാതെ വേറെ ജോലി ചെയ്തു ജീവിക്കാന്‍ പറയും. ഓരോ ഓഡിഷന് പോകുമ്പോഴും നല്ല സുന്ദരന്മാരെയാണ് കാണുന്നത്. പക്ഷെ എനിക്ക് അപകര്‍ഷതാബോധം ഒന്നും ഉണ്ടായിരുന്നില്ല. നല്ല ആത്മവിശ്വസാമായിരുന്നു. സിനിമയില്‍ മുതലാളിമാര്‍ മാത്രം പോരല്ലോ വീട്ടുപണിക്കാരും വേണ്ടേ എന്ന രീതിയില്‍ ആശ്വസിക്കും. ‘പ്രണയ വര്‍ണ്ണങ്ങള്‍’ എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിന്നിട്ടുണ്ട്. കാമ്പസില്‍ നടക്കുന്ന കുറെ പേരുണ്ടല്ലോ ചുവന്ന ഷര്‍ട്ടൊക്കെ ഇട്ടിട്ടു. അതില്‍ ഒരാളായി അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ഞാന്‍ ആദ്യമായി മുഖം കാണിച്ച സിനിമ എന്നൊക്കെ പറയാമെങ്കിലും തിയേറ്ററില്‍ എന്‍റെ മുഖം എനിക്ക് പോലും കാണാന്‍ പറ്റിയില്ല’.

shortlink

Related Articles

Post Your Comments


Back to top button