CinemaGeneralMollywoodNEWS

എനിക്ക് കുറച്ചു സമയം തരണം അത് വരെ ഒരപേക്ഷയുണ്ട് ഈ റോള്‍ മറ്റൊരാള്‍ക്കും നല്‍കരുത്: എന്‍എഫ് വര്‍ഗീസ്‌ അത്ഭുതപ്പെടുത്തിയ അനുഭവം പറഞ്ഞു ഡെന്നിസ് ജോസഫ്

ആകാശ ദൂത് എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ തലകുനിച്ചിരുന്നു കരയുകയായിരുന്നു എന്‍എഫ് വര്‍ഗീസ്

എന്‍എഫ് വര്‍ഗീസ്‌ നാടകീയത ഇല്ലാതെ പ്രതിനായക കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിച്ച അതുല്യ അഭിനേതാവാണ് എന്‍എഫ് വര്‍ഗീസ്‌ ഒരു പക്ഷെ മലയാളത്തിലെ ആദ്യത്തെ റിയലസ്റ്റിക് വില്ലന്‍. മിമിക്രിയില്‍ നിന്നെത്തിയ എന്‍എഫ് വര്‍ഗീസ്‌ എന്ന നടന് ബ്രേക്ക് ആയത് ആകാശദൂതിലെ പാല്‍ക്കാരന്‍ കേശവന്‍ എന്ന വില്ലന്‍ കഥാപാത്രമായിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ എന്‍എഫ് വര്‍ഗീസിനെ ക്ഷണിച്ചപ്പോഴുണ്ടായ അപൂര്‍വ അനുഭവം പറയുകയാണ് ആകാശദൂതിന്റെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ്

ആകാശ ദൂത് എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ തലകുനിച്ചിരുന്നു കരയുകയായിരുന്നു എന്‍എഫ് വര്‍ഗീസ്, കാരണം ചിത്രത്തിലെ കേശവന്‍ എന്ന വില്ലന്‍ കഥാപാത്രത്തിന് ലോറി ഓടിക്കാന്‍ അറിഞ്ഞിരിക്കണം, ഡ്രൈവിംഗ് പോലും വശമില്ലാതിരുന്ന എന്‍എഫ് വര്‍ഗീസ്‌ തനിക്ക് ഡ്രൈവിംഗ് അറിയില്ലെന്ന് എന്നോട് പറഞ്ഞു, ഈ വേഷം എനിക്ക് വേണം, സാര്‍. ഒരു അഞ്ചു ദിവസം എനിക്ക് തരൂ, ഞാന്‍ ഡ്രൈവിംഗ് പഠിച്ച് ലോറി ഓടിച്ചു അഞ്ചാം ദിവസം സാറിന്റെ മുന്നില്‍ വരാം, എന്നായിരുന്നു അദ്ദേഹം പറഞ്ഞത് . എന്നിട്ട് എനിക്ക് ഈ വേഷം നല്‍കിയാല്‍ മതിയെന്നും, ഇത് തന്റെ അപേക്ഷയാണെന്നും അതുവരെ മറ്റൊരാളെ ഇതിലേക്ക് കാസ്റ്റ് ചെയ്യരുതെന്നും എന്‍എഫ് വര്‍ഗീസ്‌ എന്നോട് വ്യക്തമാക്കി. സംവിധായകനായ സിബി മലയില്‍ പോലും ഇത് അറിഞ്ഞിരുന്നില്ല, അഞ്ചാം ദിവസം ലോറി ഓടിച്ച് എന്റെ മുന്നിലെത്തിയ എന്‍എഫ് വര്‍ഗീസ്‌ ആ കഥാപാത്രം മുന്നില്‍ വെച്ച വെല്ലുവിളി മറികടന്നു. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് എന്‍എഫ് വര്‍ഗീസിന്റെ പരിശ്രമത്തെക്കുറിച്ച് ഡെന്നിസ് ജോസഫ് മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button