GeneralLatest NewsMollywoodNEWS

‘സുരേഷ്ഗോപിയെ അതേപടി വേദിയിൽ അനുകരിച്ച് ആദിത്യ പ്രശോഭ്’; കുട്ടി ആരാധകനെ പ്രശംസിച്ച് താരവും

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സുരേഷ് ഗോപിയും അഭിനന്ദനവുമായി രംഗത്തെത്തി

നടനായും അവതാരകനായും മലയാളി പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് സുരേഷ്ഗോപി. ഇപ്പോഴിതാ താരത്തെ അതേ പോലെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ. നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന ഷോയിലെ താരത്തിന്റെ അവതരണവും സംഭാഷണങ്ങളുമാണ് ആദിത്യ പ്രശോഭ് എന്ന കൊച്ചുതാരം അതേ പടി വേദിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സുരേഷ് ഗോപിയും അഭിനന്ദനവുമായി രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് കുട്ടി ആരാധകനെ താരം പ്രശംസിച്ചത്.

‘കഴിവും പരിശ്രമവും കൊണ്ട് അത്ഭുതപ്പെടുത്തുന്നു ആദിത്യ പ്രശോഭ് എന്ന ഈ കൊച്ചു മിടുക്കൻ. അറിവിനൊപ്പം കലയും വളരുന്നു നിങ്ങൾക്കും ആകാം കോടീശ്വരനിലൂടെ… ആദിത്യന് അനുഗ്രഹാശിസുകൾ.’ അദ്ദേഹം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button