GeneralLatest NewsMollywoodMovie GossipsNEWSWOODs

ട്രോളന്മാർക്ക് ആഘോഷിക്കാൻ രണ്ട് ‘ചന്ദ്രോത്ത് പണിക്കര്‍’

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്രസിനിമ മാമാങ്കത്തിന് ശേഷം ഈ വർഷം പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയാണ് മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന 'മരക്കാർ-അറബിക്കടലിന്‍റെ സിംഹം'.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്രസിനിമ മാമാങ്കത്തിന് ശേഷം ഈ വർഷം പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയാണ് മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ‘മരക്കാർ-അറബിക്കടലിന്‍റെ സിംഹം’.

മോഹൻലാലിനെ കൂടാതെ  അര്‍ജുൻ സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു ദേവ, തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്‍റെ റിലീസ് ഈ വർ‍ഷം മാർ‍ച്ച് 26-നാണ്. ചിത്രത്തിന്‍റെ പോസ്റ്ററുകളും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനകം വൈറലായിട്ടുണ്ട്.  അടുത്തിടെ പുറത്തുവന്നത് കീർത്തി സുരേഷിന്‍റെ ആർച്ചയും അര്‍ജുൻ സര്‍ജയുടെ ആനന്ദനും സുനില്‍ ഷെട്ടിയുടെ ചന്ദ്രോത്ത് പണിക്കരുമാണ്.


എന്നാൽ സുനില്‍ ഷെട്ടിയുടേതായി പുറത്തുവന്ന പോസ്റ്റ‍ർ ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തില്‍ സുനില്‍ ഷെട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ‘ചന്ദ്രോത്ത് പണിക്കര്‍’ എന്നാണെന്നാണ് പോസ്റ്ററില്‍ പറയുന്നത്. എന്നാല്‍ ഈ പേര് തന്നെയായിരുന്നല്ലോ ‘മാമാങ്കം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റേത് എന്നതാണ് പലരും ചോദിക്കുന്നത്. അപ്പോ രണ്ട് ചന്ദ്രോത്ത് പണിക്കരോ എന്നു ചോദിച്ച് ട്രോളന്മാരും പണി തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button