CinemaLatest NewsMollywoodNEWS

ഉപ്പും മുളകിലെയും പാറുക്കുട്ടിയുടെ പിന്മാറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പാറുവിന്റെ അച്ഛന്‍

ഞങ്ങള്‍ ഇതിനെപറ്റി ഒന്നും അറിഞ്ഞിട്ടില്ല

 

മലയാളി പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ഉപ്പും മുളകും പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന കുഞ്ഞു താരമാണ് പാറുക്കുട്ടിയായി എത്തിയ അമേയ. കുഞ്ഞു പാറുവിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗമാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം ഇട്ട് പാറുവിന്റെ പിന്മാറ്റത്തെക്കുറിച്ചുള്ള കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് പാറുവിന്റെ അച്ഛന്‍.

ആയിരം എപ്പിസോഡ് പിന്നിട്ടു ജൈത്രയാത്ര നടത്തുകയാണ് ഉപ്പും മുളകും, ഇതിനിടയില്‍ ലെച്ചുവായി എത്തുന്ന ജൂഹി പിന്മാറിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പാറുക്കുട്ടി സീരിയലില്‍ നിന്നും പിന്മാറുന്നു എന്ന ആശങ്കയില്‍ ആണ് ആരാധകര്‍. ഉപ്പും മുളകിലേക്കും കുട്ടി താരങ്ങളെ തേടുന്നു എന്ന പരസ്യമാണ് സംശയത്തിന്റെ കാരണം. ഫോട്ടോയും ബയോ ഡാറ്റയും ചാനലിലേക്ക് അയക്കാനും പരസ്യത്തില്‍ പറയുന്നുണ്ട് പരസ്യം വൈറല്‍ ആയത്തോടുകൂടിയാണ് പാറുകുട്ടിയുടെ പിന്മാറ്റത്തെ പറ്റി പ്രേക്ഷകര്‍ പേടിക്കാന്‍ തുടങ്ങിയത്. പാറുകുട്ടിയുടെ സ്ഥാനത്തേക്കാണോ എന്ന് ഓര്‍ത്താണ് ആരാധകര്‍ക്ക് സംശയം പങ്കുവെക്കുന്നത്. എന്നാല്‍ പാറുകുട്ടിയുടെ അച്ഛന്റെ വാക്കുകള്‍ ഇങ്ങനെയാണ് ഞങ്ങള്‍ ഇതിനെപറ്റി ഒന്നും അറിഞ്ഞിട്ടില്ല ഇത് തെറ്റായി പ്രചരിക്കുന്നതാണ്. പാറുവിനെ മാറ്റുന്നതാണ് പുതിയ കഥാ സന്നര്‍ഭങ്ങള്‍ ആണ് താരങ്ങളെ തേടിയുള്ള പോസ്റ്റ് എന്നാണ് അടുത്ത് അറിയുന്ന ചില പ്രവര്‍ത്തകര്‍ പറയുന്നത്.എന്തായാലും പറുക്കുട്ടി പിന്മാറിന്നില്ല എന്നാണ് അണിയറ പ്രവര്‍ത്തകരും പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button