GeneralLatest NewsMollywoodMovie GossipsNEWSWOODs

അച്ഛന്റെ ഡയലോഗിന് മാറ്റം വരുത്തി വിദ്യാർത്ഥികളുടെ കയ്യടി വാങ്ങി ഗോകുൽ സുരേഷ്

'ഈ തൃശൂർ എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ' സുരേഷ് ഗോപിയുടെ സിനിമാ ഡയലോഗുകൾ എന്ന പോലെ പ്രേക്ഷകർ ഏറ്റെടുത്ത വാചകമാണിത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശ്ശൂരിൽ നിന്നും മത്സരിച്ച സുരേഷ് ഗോപി പ്രചാരണത്തിനിടെ വോട്ടർമാരോടായി വോട്ട് അഭ്യർത്ഥിച്ച പ്രശസ്ത ഡയലോഗാണിത്. അത്തവണ തൃശൂർ കൊണ്ട് പോകാൻ ഒത്തില്ലെങ്കിലും ഡയലോഗിപ്പൊഴും മലയാളിക്ക് മറക്കാനാവാത്തത്താണ്.

മലയാളികൾ  ഒരിക്കലും മറക്കാത്ത ഇടിവെട്ട് ഡയലോഗുകളുടെ രാജകുമാരനാണ് സുരേഷ് ഗോപി. സിനിമയിൽ മാത്രമല്ല രാഷ്ട്രീയ പ്രസംഗത്തിലും തകർപ്പൻ ഡയലോഗ്  കാച്ചി ജനഹൃദയങ്ങളിൽ ആ ഡയലോഗിനെ പ്രതിഷ്ഠിച്ച വ്യക്തി. ‘ഈ തൃശൂർ എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ’ സുരേഷ് ഗോപിയുടെ സിനിമാ ഡയലോഗുകൾ എന്ന പോലെ പ്രേക്ഷകർ ഏറ്റെടുത്ത വാചകമാണിത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശ്ശൂരിൽ നിന്നും മത്സരിച്ച സുരേഷ് ഗോപി പ്രചാരണത്തിനിടെ വോട്ടർമാരോടായി വോട്ട് അഭ്യർത്ഥിച്ച പ്രശസ്ത ഡയലോഗാണിത്. അത്തവണ തൃശൂർ കൊണ്ട് പോകാൻ ഒത്തില്ലെങ്കിലും ഡയലോഗിപ്പൊഴും മലയാളിക്ക് മറക്കാനാവാത്തത്താണ്.

സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് ഒരു കോളേജ് പരിപാടിക്കെത്തിയപ്പോൾ ഇതേ വാചകത്തിന് ഒരു ട്വിസ്റ്റ് നൽകി അവതരിപ്പിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കോളേജിൽ അതിഥിയായെത്തിയ ഗോകുലിനോട് ഇക്ബാൽ കോളേജിലെ വിദ്യാർത്ഥികൾ അച്ഛന്റെ ഡയലോഗ് പറയാൻ ആവശ്യപ്പെട്ടു.  എന്നാൽ അതേ പോലെ അവതരിപ്പിക്കാതെ  തന്റേതായ ശൈലിയിൽ മാറ്റി പ്രയോഗിയ്ക്കുകയായിരുന്നു ഗോകുൽ. തൃശ്ശൂരിന് പകരം ഇക്ബാൽ കോളേജ് എന്ന് പറഞ്ഞപ്പോൾ വിദ്യാർത്ഥികൾ ആർപ്പുവിളിച്ചു.

shortlink

Related Articles

Post Your Comments


Back to top button