CinemaLatest NewsMollywoodNEWS

മകള്‍ സ്‌റ്റൈല്‍ ചെയ്ത കോസ്റ്റ്യൂമില്‍ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടന്‍

 

മലയാളത്തിന്റെ പ്രിയതാരമാണ് ജയറാം താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താര കുടുംബത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജയറാമിന്റെ പുതിയ സ്ലിം ആന്‍ഡ് ഫിറ്റ് ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മകള്‍ മാളവിക സ്‌റ്റൈല്‍ ചെയ്ത കോസ്റ്റ്യൂമും അണിഞ്ഞാണ് താരം എത്തിയത്. നരച്ച മുടി കറുപ്പിക്കാതെ അത് സ്‌റ്റൈലും ആറ്റിറ്റിയൂഡുമാക്കി മാറ്റിയ താരമാണ് ജയറാം. പുതിയ രൂപമാറ്റത്തിനു ശേഷം ഉണ്ടായ രസകരമായ ഒരനുഭവം പങ്കുവയ്ക്കുകയാണ് ജയറാം. വനിത ഷൂട്ടിനു എത്തിയതായിരുന്നു താരം.

ഇതു കാളിദാസിന്റെ ഫോട്ടോയില്‍ നിന്ന് മുഖം ഫോട്ടോഷോപ്പ് ചെയ്തതാണോ എന്നാണ് താരത്തിന്റെ ചിത്രത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. കൂടുതല്‍ സിനിമ കിട്ടാനോ അവസരങ്ങള്‍ക്കായോ അല്ല സ്വന്തം സംതൃപ്തിക്കു വേണ്ടിയാണിതെന്നും മിമിക്രിക്കാലത്ത് ‘ജയറാമേ മിമിക്രി ഉഗ്രന്‍!’ എന്നു പറഞ്ഞ് ആളുകള്‍ കയ്യടിച്ചപ്പോഴും, ക്ഷേത്രങ്ങളില്‍ ലക്ഷക്കണക്കിനു ജനങ്ങളുടെ മുന്നില്‍ മേളം അവതരിപ്പിക്കുമ്പോള്‍ ‘മേളം തകര്‍ത്തു’ എന്നു കേള്‍ക്കുമ്പോഴും മനസ്സ് നിറഞ്ഞിട്ടുണ്ട്. അതേ പോലെ, പുതിയ ലുക്കിനെ കുറിച്ച് നല്ലതു കേള്‍ക്കുന്നതും സന്തോഷമേകുന്നുവെന്നും ജയറാം പറഞ്ഞു. ആരാധകര്‍ മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button