CinemaGeneralLatest NewsMollywoodNEWS

കിടിലൻ മേക്ക് ഓവറിൽ മഡോണ സെബാസ്റ്റ്യൻ ; ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

മണിരത്നം നിർമ്മിക്കുന്ന വാനം കൊട്ടട്ടും എന്ന തമിഴ് സിനിമയിലും നായികയാണ് താരം

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. അഭിനയത്തിന് പുറമെ മികച്ച ഒരു ഗായിക കൂടിയാണ് മഡോണ. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായിക ആയിട്ടായിരുന്നു മഡോണ സിനിമാ രംഗത്തെത്തുന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകൻ മണിരത്നം നിർമ്മിക്കുന്ന വാനം കൊട്ടട്ടും എന്ന തമിഴ് സിനിമയിലും നായികയാണ് താരം. സിനിമയുടെ ഓഡിയോ ലോഞ്ചിനായി എത്തിയ താരത്തിന്‍റെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. താരത്തിന്റയെ ഈ പുത്തൻ ​ ചിത്രങ്ങൾ കണ്ട് വണ്ടറടിച്ച് ആരാധകർ. ഇതാര് നമ്മുടെ മഡോണ തന്നെയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

കർണ്ണാട്ടിക്കിലും, പാശ്ചാത്യ സംഗീതത്തിലും പരിശീലനം നേടിയ മഡോണ. മ്യൂസിക് മോജോ തുടങ്ങി നിരവധി പ്രമുഖ സംഗീത സംവിധായകരോടൊപ്പവും ഗായകരോടൊപ്പവും സംഗീതരംഗത്തു പ്രവർത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button