CinemaGeneralLatest NewsMollywoodNEWSWOODs

ഇന്ദ്രൻസിനെ തേടി വീണ്ടും ഒരു രാജ്യാന്തര അംഗീകാരം; 7മത് ദർബംഗാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2020ൽ ഇടം നേടി ‘ മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’

വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം ചാലയിലെ കോളനിയിൽ നിന്നും നാട് വിട്ട് മുംബയിലെ ഹോട്ടലിൽ തൊഴലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്‌ദുള്ള തന്റെ 65മത്തെ വയസിൽ പ്രണയിനിയെ തേടി അലയുന്നതാണ് സിനിമയുടെ പ്രമേയം.

 

ഇന്ദ്രൻസും ബാലു വർഗീസും പ്രധാന വേഷങ്ങളിൽ എത്തിയ ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ അവതരണത്തിലെ പുതുമകൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന് ഒരു രാജ്യാന്തര അംഗീകാരം കൂടി. 7മത് ദർബംഗാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2020 ലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു,

വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം ചാലയിലെ കോളനിയിൽ നിന്നും നാട് വിട്ട് മുംബയിലെ ഹോട്ടലിൽ തൊഴലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്‌ദുള്ള തന്റെ 65മത്തെ വയസിൽ പ്രണയിനിയെ തേടി അലയുന്നതാണ് സിനിമയുടെ പ്രമേയം. കേരളത്തിന്റെ തെക്കേയറ്റം മുതല്‍  വടക്കേയറ്റം വരെ തന്റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്. ബാലു വർഗീസ്, രഞ്ജി പണിക്കർ, ലാൽജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി.പി. ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്‌നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു തുടങ്ങി നല്ലൊരു താരനിര ചിത്രത്തിൽ ഉണ്ട്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷാനു സമദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം ആൻസൂറാണ്. സംഗീതം സാജൻ.കെ. റാം, ഹിഷാം വഹാബ്, കോഴിക്കോട് അബൂബക്കർ എന്നിവരാണ്.

shortlink

Related Articles

Post Your Comments


Back to top button