GeneralLatest NewsMollywoodNEWSSongsVideosWOODs

80കളിലെ ബോളിവുഡിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളുമായി നസ്രിയ- ഫഹദ് ചിത്രം ട്രാൻസിലെ ആദ്യഗാനം പുറത്തിറങ്ങി; യൂട്യൂബ് ഹിറ്റ്

നീണ്ട ഇടവേളയ്ക്കു ശേഷം  അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിന്റെ നായികയായി നസ്രിയ നസീം വീണ്ടുമെത്തുന്ന ട്രാൻസിലെ പുതിയ ഗാനം പുറത്ത്.  ചിത്രത്തിൽ നസ്രിയ പ്രത്യക്ഷപ്പെടുന്ന ഗാനരംഗമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്കു ശേഷം  അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിന്റെ നായികയായി നസ്രിയ നസീം വീണ്ടുമെത്തുന്ന ട്രാൻസിലെ പുതിയ ഗാനം പുറത്ത്.  ചിത്രത്തിൽ നസ്രിയ പ്രത്യക്ഷപ്പെടുന്ന ഗാനരംഗമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദിയിലെ വരികൾ കമൽ കാർത്തികും മലയാളത്തിലുള്ള വരികളെഴുതിയത് വിനായക് ശശികുമാറുമാണ്. രണ്ടുമണിക്കൂറിനുളിൽ ഒരുലക്ഷത്തില്പരം ആളുകളാണ് ഈ ഗാനം കണ്ടിരിക്കുന്നത്.


സുപ്രീം സുന്ദറാണ് ട്രാൻസിലെ ആക് ഷൻ ഡയറക്ടർ. ഒരു പാസ്റ്ററുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് പ്രമേയം. 18 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ട്രാൻസ് നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റർടെയിൻമെന്റാണ്. അമൽ നീരദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.ചെമ്പൻ വിനോദ്, വിനായകൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അർജുൻ അശോക്, ധർമ്മജൻ ബോൾഗാട്ടി, അമൽഡ ലിസ്, അശ്വതി മേനോൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.വിസന്റ് വടക്കൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സൺ വിജയൻ സംഗീതം നൽകുന്നു.

shortlink

Related Articles

Post Your Comments


Back to top button