CinemaGeneralLatest NewsMollywoodNEWS

നിങ്ങളുടെ വൈബ് ഏറെ ഇഷ്ടപ്പെട്ടു ; വുമൺസ് കോളേജിലെ കുട്ടികളോടൊപ്പം ഡാൻസ് കളിച്ച് നീരജ് മാധവ്

ഒട്ടും പ്ലാൻ ചെയ്യാതെ കോറിയോഗ്രഫി ചെയ്യാതെ ചെയ്ത ഡാൻസാണിതെന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നീരജ് മാധവ്. അടുത്തിടെ ബോളിവുഡ് വെബ് സീരീസായ ദി ഫാമിലി മാനിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുമുണ്ട് താരം. താരത്തിന്‍റെ പുതിയ ചിത്രമായ ഗൗതമന്‍റെ രഥം എന്ന സിനിമ റിലീസിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയൊരു വീഡിയോ വൈറലായിരിക്കുകയാണ്.

പ്രൊവിഡൻസ് വുമൺസ് കോളേജിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയ താരം അവിടെ വെച്ച് ചെയ്ത ഡാൻസിന്‍റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഒട്ടും പ്ലാൻ ചെയ്യാതെ കോറിയോഗ്രഫി ചെയ്യാതെ ചെയ്ത ഡാൻസാണിതെന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിങ്ങൾ അത്ഭുതപ്പെടുത്തി കളഞ്ഞു, നിങ്ങളുടെ വൈബ് ഏറെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് വുമൺസ് കോളേജിലെ പെൺകുട്ടികളോടൊപ്പമുള്ള ഡാൻസിന്‍റെ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. തമിഴ് പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന താരം ഡാൻസിനിടെ തലകുത്തിമറിയുന്നതും വീഡിയോയിൽ കാണാം. ശേഷം ആവേശപൂ‍ർവ്വം സദസ്സിനിടയിലേക്ക് ഓടിയിറങ്ങി നിരജ് ഡാൻസ് ചെയ്യുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button