BollywoodCinemaLatest NewsNEWS

മൈക്കിള്‍ ജാക്സനെ അനുസ്മരിപ്പിക്കുന്ന നൃത്ത ചുവടുകള്‍ ആ വീഡിയോ പങ്കുവെച്ചത് നടന്‍ ഹൃത്വിക് റോഷന്‍ ;പുതിയ വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്

 

ലോകമെമ്പാടുമുള്ള ആരാധകരെ ചടുലമായ നൃത്ത ചുവടുകള്‍ കൊണ്ട് വിസ്മയം കാഴ്ചയൊരുക്കിയ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സനെ അനുസ്മരിപ്പിക്കുന്ന മെയ് വഴക്കം, നൃത്ത ചുവടുകള്‍. യുവരാജ് സിംഗ് എന്ന മിടുക്കന്‍ ഇന്റര്‍നെറ്റില്‍ കത്തിക്കയറിയത് വളരെ വേഗത്തിലായിരുന്നു. യുവരാജ് സിംഗിന്റെ വീഡിയോ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനാണ് പങ്കുവെച്ചത്. അതോടെ രാജ്യമൊട്ടാകെ യുവരാജിന് ആരാധകരായി. ബാബാ ജാക്സണ്‍ എന്ന ഓമനപ്പേരിലാണ് അദ്ദേഹം പിന്നീട് ടിക് ടോക്കില്‍ അറിയപ്പെടുന്നത്.താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

ആരാധകരെ ആവേശത്തിലാക്കിയ യുവരാജ് ജോധ് പൂരിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് മൈക്കിള്‍ ജാക്സന്റെ ആരാധകനായ യുവരാജ് കുട്ടിക്കാലം മുതലേ അദ്ദേഹത്തെ അനുകരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ നൃത്തം ശാസ്ത്രീയമായെന്നും പഠിച്ചിട്ടില്ല. അദ്ദേഹം പറയുന്നത് ഇങ്ങനെ താന്‍ പോസ്റ്റു ചെയ്യുന്ന വീഡിയോക്ക് ഇത്രയും സ്വീകരണം ലഭിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ല അതേ പോലെ
ടിക്ക് ടോക്കില്‍ വീഡിയോ പോസ്റ്റു ചെയ്യാന്‍ തുടങ്ങിയ സമയത്ത് തനിക്ക് അധികം പ്രതികരണങ്ങളൊന്നും ലഭിച്ചില്ലെന്നും എന്നിരുന്നാലും താന്‍ അതൊന്നും കാര്യമാക്കാതെ എന്റെ ജോലി തുടര്‍ന്നു. പതിയെ എല്ലാവരും എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഞാന്‍ നൃത്തം കൂടുതല്‍ നന്നാക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ വീട്ടില്‍ കണ്ണാടിയില്ല. അതുകൊണ്ടു തന്നെ ഞാന്‍ എന്താണ് ചെയ്യുന്നത് എന്റെ പോരായ്മകള്‍ എന്തൊക്കെയാണ് എന്നൊന്നും എനിക്ക് അറിയുമായിരുന്നില്ല. നിഴല്‍ നോക്കിയാണ് ഞാന്‍ പഠിച്ചിരുന്നതെന്നും യുവരാജ് പറയുന്നു. ഇപ്പോള്‍ ജാക്‌സണ്‍ ആരാധകര്‍ക്കിടയിലെ താരമാണ് ഈ ജോധ്പൂര്‍ക്കാരന്‍.

shortlink

Related Articles

Post Your Comments


Back to top button