CinemaLatest NewsMollywoodNEWS

അന്ന് തമിഴില്‍ മൈ ഡിയര്‍ ഭൂതം എന്ന സീരിയലില്‍ ബാലതാരം ഇന്ന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളായി തമിഴകത്തിന്റെ പ്രിയതാരം

 

മലയാളത്തില്‍ വെറുതെ ഒരു ഭാര്യയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നിവേദ തോമസ്. പിന്നീട് തമിഴിലും തെലുങ്കിലും ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴക്കിയ താരമായി മാറിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍ സൂപ്പര്‍ സ്റ്റാറിന്റെ മകളായാണ് താരം ചിത്രത്തില്‍ എത്തുന്നത്.

തമിഴ് സീരിയലുകളിലെ ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് നിവേദ മിനിസ്‌ക്രീനില്‍ നിന്നാണ് താരം ബിഗ് സ്‌ക്രീനില്‍ എത്തിയത്. കുട്ടിയായിരിക്കെ, തമിഴില്‍ മൈ ഡിയര്‍ ഭൂതം എന്ന സീരിയലില്‍ നിവേദ അഭിനയിച്ചിട്ടുണ്ട്. 2004-2007 കാലഘട്ടത്തില്‍ സംപ്രേഷണം ചെയ്യപ്പെട്ടിരുന്ന ആ സീരിയലിലെ ചില രംഗങ്ങള്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയിലും യൂട്യൂബിലും തരംഗമായിക്കൊണ്ടിരിക്കുകയാണ്.

അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് നിവേദ സുപരിചിതയായത്. ആ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും നിവേദ അക്കൊല്ലം നേടിയിരുന്നു.പ്രണയം, ചാപ്പാ കുരിശ്, തട്ടത്തിന്‍ മറയത്ത്, റോമന്‍സ്, ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശം തുടങ്ങിയ ചിത്രങ്ങളിലൂടെ തിളങ്ങിയ നടി രജനീകാന്ത് നായകനായ ദര്‍ബാറില്‍ രജനീകാന്ത് അവതരിപ്പിച്ച ആദിത്യ അരുണാചലത്തിന്റെ മകള്‍ വല്ലിയായാണ് നിവേദയെത്തിയത്. മികച്ച സ്വീകരണമാണ് താരത്തിന് ചിത്രത്തില്‍ ലഭിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close