CinemaLatest NewsMollywoodNEWS

തന്റെ പുതിയ വിശേഷം പങ്കുവെച്ച് കുമ്പളങ്ങി നൈറ്റ്‌സിലെ പ്രശാന്ത്

 

കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രശാന്ത് . ചിത്രം കണ്ടിറങ്ങിയ ഒരാളും താരത്തെ മറക്കില്ല. എന്നാല്‍ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.താരത്തിന്റേതായി പുറത്തിങ്ങുന്ന ശ്രദ്ധേയനായ സൂരജ് പോപ്സിന്റെ പുതിയ വീഡിയോ ആല്‍ബം ‘മനോഹരന്‍’ ശ്രദ്ധേയമാവുകയാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം മനോഹരമായ പ്രണയ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലേക്ക് വരുന്ന വിദേശ വിനോദ സഞ്ചാരിയുമായി പ്രണയത്തിലാവുന്ന മലയാളി ടൂറിസ്റ്റ് ഗൈഡിന്റെ കഥയാണ് ആറ് മിനിറ്റോളം വരുന്ന ആല്‍ബത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.

ഇതിനോടക്കം തന്നെ ഈ ആല്‍ബം മൂന്നു ലക്ഷത്തോളം വ്യൂസിനെ നേടിക്കഴിഞ്ഞു. സൂരജ് പോപ്സിനൊപ്പം ഈവ്‌ലിന്‍ മ്യൂറര്‍ എന്ന വിദേശ വനിത നായികാ വേഷത്തിലെത്തുന്നു.

സാദര്‍ നെടുമങ്ങാട് ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. റാബിയ സാദര്‍ ആണ് മ്യൂസിക് പ്രൊഡക്ഷന്‍. സൂര്യ രാജ് എന്‍.എസ്. സംവിധാനം ചെയ്ത ആല്‍ബം അനൂപ് കടമ്പാട്ട് നിര്‍മ്മിച്ചിരിക്കുന്നു. താരത്തിന്റെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button