CinemaLatest NewsMollywoodNEWS

പുതിയ ചരിത്രം കുറിക്കാന്‍ മോഹന്‍ ലാലിനൊപ്പം ബോളിവുഡ് താരം സുനില്‍ ഷെട്ടി

 

ബോളിവുഡിന്റെ പ്രിയ താരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം സുനില്‍ ഷെട്ടി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പം ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് സുനില്‍ ഷെട്ടിയും രണ്ട് താരങ്ങള്‍ക്ക് ഒരു വന്‍ താര നിര തന്നെ അണിനിരക്കുന്ന സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്ററാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലുക്ക് പുറത്തുവിട്ടത്. ചിത്രത്തില്‍ ‘ചന്ദ്രോത്ത് പണിക്കര്‍’ എന്ന കഥാപാത്രത്തെയാണ് സുനില്‍ ഷെട്ടി എത്തുന്നത്.

നേരത്തേ ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെയും അര്‍ജുനിന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ‘അനന്തന്‍’ എന്ന പോരാളിയുടെ വേഷത്തിലാണ് അര്‍ജുന്‍ സര്‍ജ എത്തുന്നത്. ആര്‍ച്ച എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്.ഇവര്‍ക്കെല്ലാം പുറമെ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി താര നിര തന്നെ ചിത്രത്തില്‍ ഉണ്ട്. മോഹന്‍ലാലിന്റെ ചെറുപ്പ കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, അര്‍ജുന്‍ സര്‍ജ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button