CinemaGeneralLatest NewsMollywoodNEWS

ആക്ഷന്‍ ഹീറോ ബിജു ആദ്യം മറ്റൊരു സിനിമ, ജോജു അത് കേട്ട് ചിരിച്ചു കുഴഞ്ഞു: എബ്രിഡ് ഷൈന്‍

മാസ് മസാല ടൈപ്പ് സിനിമകളെ കളിയാക്കുന്ന സൂപ്പര്‍ ഹീറോസിന്റെ ഒരു സ്പൂഫ് സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ ആദ്യ കഥ

ആക്ഷന്‍ ഹീറോ ബിജു സിനിമ പ്രഖ്യാപിച്ചപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം വന്നത് ഹ്യൂമര്‍ പാശ്ചാത്തലമുള്ള ഒരു സിനിമ നിവിനും എബ്രിഡ് ഷൈനും ചേര്‍ന്ന് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നു എന്നാണ്. പക്ഷെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം സമ്മാനിച്ചത് മറ്റൊരു അനുഭവമാണ്. പോലീസ് സ്റ്റേഷനിലുള്ളിലുള്ള  കാര്യങ്ങള്‍ സ്വാഭാവികമായി പ്രേക്ഷകരില്‍ എത്തിക്കാനാണ് എബ്രിഡ് ഷൈനും ടീമും ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രമിച്ചത്. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ കഥ ആദ്യം ഇതായിരുന്നില്ലെന്നും അങ്ങനെ സംഭവിച്ചു പോയതാണ് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ ടൈറ്റിലുമെന്ന് എബ്രിഡ് ഷൈന്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

‘മാസ് മസാല ടൈപ്പ് സിനിമകളെ കളിയാക്കുന്ന സൂപ്പര്‍ ഹീറോസിന്റെ ഒരു സ്പൂഫ് സിനിമയായിരുന്നു ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയുടെ ആദ്യ കഥ. ഞാന്‍ ഇത് നിവിനോട് പറഞ്ഞപ്പോള്‍ ഇതിന്റെ സബ്ജക്റ്റ് ഇഷ്ടമായി. എന്റെ അടുത്ത സുഹൃത്താണ് ജോജു. ജോജുവിനോട്‌ ഇത് പറഞ്ഞപ്പോള്‍ ജോജു ചിരിച്ചു മറിഞ്ഞു, പക്ഷെ പിന്നീട് എപ്പോഴോ ചിന്തിച്ചപ്പോള്‍ ഇതൊരു സ്റ്റുപിഡ് സിനിമയായി മാറുമെന്നു എനിക്കൊരു തോന്നലുണ്ടായി. പക്ഷെ അപ്പോഴേക്കും എന്റെയും നിവിന്റെയും അടുത്ത സിനിമ എന്ന നിലയില്‍ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമാ പേര് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. പിന്നീടു കൊണ്ട് വന്ന സിനിമയുടെ കഥയുമായി ഞങ്ങള്‍ നല്‍കിയ പേരിനു യാതൊരു ചേര്‍ച്ചയും ഉണ്ടായിരുന്നില്ല’. എബ്രിഡ് ഷൈന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button