Latest NewsMollywoodNEWSShooting In ProgressWOODs

സിനിമാപ്രേമികളെ ‘ആഫ്രിക്കയിലേക്ക്’ വിളിച്ച് ഉപ്പും മുളകും സംവിധായകൻ

സിനിമാപ്രേമികളെ ആഫ്രിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻഒരുങ്ങുന്നത് മറ്റാരുമല്ല ജനപ്രിയ പരമ്പരയായ ഉപ്പും മുളകും എന്ന ടെലിസീരിയലിന്റെ   സംവിധായകൻ എസ് ജെ സിനുവാണ്.ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ കഥയ്ക്ക് ജിബൂട്ടിയുമായി അടുത്ത ബന്ധമുള്ളതിനാലാണ് ഈ പേര് നൽകിയിരിക്കുന്നതെന്ന് ചിത്രത്തിൻ്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സിനു അറിയിച്ചിരുന്നു. സിനുവിന്റെ  ആദ്യ സിനിമകൂടിയാണ് ഇത്.

ഒരു ആഫ്രിക്കൻ  പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരു സിനിമ ഒരുങ്ങുന്നു. സിനിമാപ്രേമികളെ ആഫ്രിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻഒരുങ്ങുന്നത് മറ്റാരുമല്ല ജനപ്രിയ പരമ്പരയായ ഉപ്പും മുളകും എന്ന ടെലിസീരിയലിന്റെ   സംവിധായകൻ എസ് ജെ സിനുവാണ്.ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ കഥയ്ക്ക് ജിബൂട്ടിയുമായി അടുത്ത ബന്ധമുള്ളതിനാലാണ് ഈ പേര് നൽകിയിരിക്കുന്നതെന്ന് ചിത്രത്തിൻ്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സിനു അറിയിച്ചിരുന്നു. സിനുവിന്റെ  ആദ്യ സിനിമകൂടിയാണ് ഇത്.


നാല് ആഫ്രിക്കൻ മന്ത്രിമാര്‍ ചിത്രത്തിന്റെ പൂജയ്ക്ക് കൊച്ചിയിൽ എത്തിയിരുന്നു. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കുന്നതായി സംവിധായകൻ വ്യക്തമാക്കി. ജിബൂട്ടിയുടെ ചിത്രീകരണം കേരളത്തിലും ആഫ്രിക്കയിലുമായിട്ടാണ് നടക്കുക.‘ഉപ്പും മുളകും’ തിരക്കഥാകൃത്തായ അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ജിബൂട്ടിക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സിനു തന്നെയാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ.ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി ബിസിനസുകാരാണ് ചിത്രത്തിൻ്റെ നിര്‍മ്മാതാക്കളായ ജോബി പി സാമും ഭാര്യ സ്വീറ്റി മരിയയും.ഗ്രിഗറി, അമിത് ചക്കാലക്കല്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, രോഹിത് മഗ്ഗു, ശകുന്‍ ജസ്വാള്‍, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ എന്നിവരാണ് ജിബൂട്ടിയിലെ മറ്റു താരങ്ങൾ.ടി ഡി ശ്രീനിവാസനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംജിത് മുഹമ്മദ് ആണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികള്‍ ഒരുക്കുന്നത് കൈതപ്രമാണ്. ദീപക് ദേവാണ് സംഗീതം.

shortlink

Post Your Comments


Back to top button