CinemaLatest NewsMollywoodNEWS

കോപ്പി അടിച്ചിട്ടാണെങ്കിലും കിടു ആക്കണം ആരാധകന് അടിപൊളി മറുപടിയുമായി ഗോപി സുന്ദര്‍

 

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഗോപി സുന്ദറിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.താരത്തിന്റെതായ വിശേഷങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. താരം ഒരു ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാക്കുന്നത്.സൂപ്പര്‍ താരം മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ ഉടനുണ്ടാകുമെന്ന സൂചനകള്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നല്‍കിയിരുന്നു.. ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ നീരദുമായുള്ള ഫോട്ടോ ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

‘ഞാനും അമലും ഞങ്ങളുടെ ബിലാലിന് വേണ്ടി, നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവണം’ എന്നായിരുന്നു ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.എന്നാല്‍ ചിത്രത്തിന് താഴെ ആരാധകന് ഗോപി സുന്ദര്‍ നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഷൈലോക്ക് പോലെ ബി.ജി.എം കൊണ്ടുവന്നാല്‍ ഓടിക്കും. എവിടെന്ന് എങ്കിലും കോപ്പി അടിച്ചിട്ടാണെങ്കിലും കിടു ആക്കണം’ എന്നായിരുന്നു ഒരാളുടെ കമന്റ്.കര്‍ത്താവിനുള്ളത് കര്‍ത്താവിനും കൊടുക്കാന്‍ അറിയാമെടാ കുട്ടപ്പായീ’ എന്നാണ് ഇതിന് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്.താരത്തിന്റെ മാസ് ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button