CinemaLatest NewsMollywoodNEWS

ഗായകന്‍ എം ജി ശ്രീകുമാറിന് എതിരെയുള്ള കേസിന്റെ വിധി ഏപ്രില്‍ എട്ടാം തിയതിയിലേക്ക്

 

മലയാളത്തിന്റെ പ്രിയഗായകനായി സംഗീതത്തില്‍ വിസ്മയം തീര്‍ത്ത എം ജി ശ്രീകുമാറിന്റെ ശബ്ദമാധുര്യത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. താരവുമായി ബന്ധപ്പെട്ട തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കേസിലെ വിധി പറയുന്നതാണ് ഏപ്രില്‍ എട്ടാം തിയതിയിലേക്ക് മാറ്റി.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

എറണാകുളം ബോള്‍ഗട്ടി ബോട്ട്ജട്ടിക്ക് സമീപം 11.5 സെന്റ്സ്ഥലത്ത് നിര്‍മ്മിച്ച മൂന്ന് നില വീട് തീരദേശ പരിപാലന നിയമം ലംഘിച്ചതിനെതിരെയാണ് കേസ് .കേസില്‍ പത്താം പ്രതിയാണ് എം ജി ശ്രീകുമാര്‍.കളമശേരി സ്വദേശി ഗിരീഷ് കുമാറിന്റെ പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ചും അഴിമതി നിരോധന നിയമപ്രകാരവുമാണു വിജിലന്‍സ് കേസെടുത്തത്. എന്നാല്‍ ഹര്‍ജിക്കാരന്റെ ആരോപണങ്ങളില്‍ തെറ്റുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

കേസില്‍ ഒക്ടോബര്‍ 23ന് വാദം പൂര്‍ത്തിയാക്കിയെങ്കിലും ഹര്‍ജിക്കാരന്‍ നല്‍കിയ തെറ്റായ പരാമര്‍ശങ്ങള്‍ മൂലമാണ് വിധി പറയുന്നത് വീണ്ടും നീളുന്നത്. ഇന്നലെ വിധിപറയുമെന്ന് കരുതിയെങ്കിലും ഹര്‍ജിക്കാരനെ താക്കീത് ചെയ്യണമെന്നു വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.

shortlink

Related Articles

Post Your Comments


Back to top button