ഒരു സബ്‌ടൈറ്റിൽ നർമ്മവുമായി ‘മറിയം വന്നു വിളക്കൂതി” പുതിയ ടീസർ പുറത്തിറങ്ങി

സിനിമയിൽ  കഥാപാത്രം പറയുന്ന ഡയലോഗും അതിന്റെ പരിഭാഷയും തമ്മിൽ മാറിപ്പോകുന്നു. എന്നാൽ സബ്‌ടൈറ്റിൽ കൃത്യമായി അത് പറയുന്ന അവസ്ഥ? അത്തരം ഒരു  സന്ദർഭത്തെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിന്റെ പുതിയ ടീസർ.

‘ഇതിഹാസ’ എന്ന ചിത്രത്തിന്റെ നിർമാതാവ് രാജേഷ്‌ ആഗസ്റ്റില്‍  എആർകെ മീഡിയയുടെ ബാനറില്‍നിര്‍മ്മിച്ച്‌ നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘മറിയം വന്ന് വിളക്കൂതി’. സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടി സേതുലക്ഷ്മിയാണ് നായികയായി എത്തുന്നത്. നാട്ടില്‍പുറത്തിന്റെ തനിമ നിറഞ്ഞ കഥാപാത്രങ്ങളെ അതിന്റെ ജീവന്‍ ചോരാതെ പ്രേക്ഷകരിലേക്ക് എത്തിച്ച് അമ്പരപ്പിക്കുന്ന നടിയായ സേതുലക്ഷ്മി പതിവിന് വിപരീതമായൊരു കഥാപാത്രവുമായാണ്  തന്റെ പുതിയ ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’യില്‍ എത്തുന്നത്.

അല്‍താഫ് സലിം, ബൈജു, ബേസില്‍ ജോസഫ്, എം.എ. ഷിയാസ്, ബിനു അടിമാലി, നടനും തിരക്കഥാ കൃത്തും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനോജ് പി. അയ്യപ്പന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് അപ്പു ഭട്ടതിരിയും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം: വാസിം-മുരളി, പ്രശാന്ത്‌ പിള്ളശ്രീ. സെന്തില്‍ പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രം ജനുവരി 31ന് തീയറ്ററുകളിലെത്തും.

Share
Leave a Comment