CinemaLatest NewsMollywoodNEWS

പുതിയ വിശേഷം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഷംന കാസിം

 

മലയാളികളുടെ പ്രിയതാരമായി സൂപ്പര്‍ താരങ്ങളുടെ നായികയായും സഹോദരിയായും എത്തിയ ഷംനാ കായിം താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മലയാളത്തിന് പുറമെ മറ്റ് ഭാഷാ ചിത്രങ്ങളിലും താരം സജീവമാണ്. നടിയും നര്‍ത്തകിയും ആണ് താരം.എന്നാല്‍ താരത്തിന്റെ പുതിയ മാറ്റങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ എത്തിയിരിക്കുകയാണ് ഷംന കാസിം. മെലിഞ്ഞ് അതീവസുന്ദരിയായി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ഓഫ് വൈറ്റ് ലോങ് ടോപ്പും മാച്ചിങ്ങായ പലാസോയിലും അതീവസുന്ദരിയാണ് ഷംന എത്തിയിരിക്കുന്നത്. തോളൊപ്പം വെട്ടിയിട്ടിരിക്കുന്ന ഹെയര്‍സ്‌റ്റൈലും താരത്തിന് നന്നായി ഇണങ്ങുന്നുണ്ട്. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങള്‍. താരത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്.നീണ്ട ഇടവേളക്കു ശേഷം മമ്മൂട്ടി നായകനായെത്തിയ മധുരരാജയില്‍ ശക്തമായ കഥാപാത്രമായാണ് തിരിച്ചെത്തിയത്. കൂടാതെ മാര്‍ക്കോണി മത്തായിലും അഭിനയിച്ചു. സണ്ണി വെയിന്‍ നായകനാവുന്ന വൃത്തമാണ് താരത്തിന്റെ പുറത്തിറാങ്ങാനിരിക്കുന്ന മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button