BollywoodCinemaLatest NewsNEWS

എന്റെ ജീവിതത്തിലെ എന്തെല്ലാം പ്രശ്നങ്ങളെ ഈ നിസാര കണക്കുകൂട്ടല്‍ പരിഹരിച്ചേനെ ;അധ്യാപകയെ പ്രശംസിച്ച് ഷാരൂഖ് ഖാന്‍

ഇവര്‍ എന്റെ അധ്യാപികയായിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കുന്നു.

 

ബോളിവുഡിന്റെ പ്രിയതാരമാണ് ഷാരൂഖാന്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.താരത്തിന്റെ പുതിയ ഒരു വിശേഷമാണ് ഇപ്പോള്‍ പ്രശസ്തമാക്കുന്നത്.കണക്കെന്ന് കേട്ടാല്‍ തന്നെ പ്രയാസമാണെന്ന് പറയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക് എളുപ്പമാക്കുന്ന വിദ്യയുമായി എത്തിയിരിക്കുകയാണ് ഒരു അധ്യാപിക കണക്കിനെ വളരെ മനോഹരമായി അവതരിപ്പിക്കുന്ന അധ്യാപികയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.

വിദ്യാര്‍ത്ഥികളെ ഒന്‍പതിന്റെ ഗുണന പട്ടിക പഠിപ്പിക്കാന്‍ അധ്യാപിക കണ്ടെത്തിയ മാര്‍ഗ്ഗമാണ് സോഷ്യല്‍ മീഡിയയെ ചിന്തിപ്പിച്ചിരിക്കുന്നത്. ‘ടീച്ചേഴ്സ് ഓഫ് ബീഹാര്‍’ എന്ന ഫേസ്ബുക്ക് പേജിലാണ് വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. റൂബി കുമാരി എന്ന മിഡില്‍ സ്‌കൂള്‍ ടീച്ചറാണ് ക്ലാസിലെ ഒരു കുട്ടിയുടെ സഹായത്തോടെ മറ്റുള്ളവര്‍ക്ക് എങ്ങനെയാണ് കൈവിരലുകള്‍ കൊണ്ട് ഗുണനം ചെയ്യാനാകുന്നതെന്ന് പഠിപ്പിക്കുന്നത്. വിഡിയോ വൈറലായതോടെ തന്റെ കണ്ടുപിടുത്തം ഇന്ത്യ മുഴുവന്‍ കണ്ടതിലുള്ള സന്തോഷത്തിലാണ് റൂബിയും നിരവധി ആളുകളാണ് പ്രശംസയുമായി എത്തുന്നത്.

ബോളിവുഡ് താരം ഷാരൂഖ് ഖാനും പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുമടക്കം നിരവധിപ്പേരാണ് പ്രശംസയുമായി എത്തിയത്. ‘ഇങ്ങനെയൊരു സൂത്രവിദ്യ എനിക്കിതുവരെ അറിയില്ലായിരുന്നു. ഇവര്‍ എന്റെ അധ്യാപികയായിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഞാന്‍ ഉറപ്പായും കണക്കില്‍ കൂടുതല്‍ മെച്ചപ്പെട്ടേനെ” -ആനന്ദ് മഹീന്ദ്ര കുറിച്ചത്. എന്റെ ജീവിതത്തിലെ എന്തെല്ലാം പ്രശ്നങ്ങളെ ഈ നിസാര കണക്കുകൂട്ടല്‍ പരിഹരിച്ചേനെ എന്ന് പറയാനാകില്ല. എന്നാണ് വിഡിയോ പങ്കുവെച്ച് ഷാരൂഖ് കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button