GeneralKollywoodLatest NewsMovie GossipsNEWSWOODs

”ഇതെന്താ പുലികളിയോ” തെന്നിന്ത്യൻ താര സുന്ദരിയുടെ ചിത്രങ്ങൾ വൈറലാകുന്നു.

തെന്നിന്ത്യൻ യുവതാരസുന്ദരിയാണ് അനു ഇമ്മാനുവൽ. മലയാളത്തിൽ ജയറാമിന്‍റെ മകളായി സിനിമയിൽ അരങ്ങേറിയ താരം പിനീട് നിവിൻ പോളിയുടെ നായികയായി ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ചു. ഈ രണ്ട് സിനിമകൾ മാത്രമാണ് മലയാളത്തിൽ താരം അഭിനയിച്ചത്. അതിനുശേഷം തെലുങ്കിലും തമിഴിലുമാണ് താരം തിളങ്ങിയത്.  തെലുങ്കിൽ ഇതുവരെ ഏഴും തമിഴിൽ രണ്ടും സിനിമകൾ അഭിനയിച്ചുകഴിഞ്ഞു താരം. നമ്മ വീട്ട് പിള്ളൈയാണ് താരം ഒടുവിലായി അഭിനയിച്ച ചിത്രം. താരത്തിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവവമായ തരാം പുലിയുടെ ദേഹത്തോട് സാദൃശ്യമുള്ള വസ്ത്രം ധരിച്ചുള്ള പുതിയ ചിത്രങ്ങളാണ്  ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനകം ഏറെ വൈറലായി. ഇതെന്താ പുലികളിയോ എന്നാണ് ചിലർ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. ഇപ്പോൾ  പങ്കുവെച്ചിരിക്കുന്ന ഗ്ലാമർ ചിത്രങ്ങൾക്ക് ഒന്നരലക്ഷത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്

View this post on Instagram

?

A post shared by Anu Emmanuel (@anuemmanuel) on

മലയാളം സിനിമകളിൽ കുറവായി മാത്രമേ അഭിനയിക്കുന്നുള്ളൂവെങ്കിലും തനി മലയാളിയാണ് അനു. മലയാളികളായ തങ്കച്ചൻ ഇമ്മാനുവൽ, നിമ്മി ഇമ്മാനുവൽ എന്നിവരുടെ മകളാണ്. അമേരിക്കയിലെ ചിക്കാഗോയിലാണ് അനു ജനിച്ചതും വളർന്നതും. എങ്കിലും അസ്സലായി മലയാളം അറിയാം. മലയാളത്തിൽ അരങ്ങേറിയ താരം തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ഗ്ലാമറസയാണ് പ്രത്യക്ഷപ്പെടുന്നത്.

View this post on Instagram

A post shared by Anu Emmanuel (@anuemmanuel) on

മലയാളത്തിൽ ഏറെ തരംഗമായ ചാർളി എന്ന സിനിമയിൽ അനുവിന് നായികയാകാൻ അവസരം ലഭിച്ചിരുന്നുവെന്നും താരം അത് നിരസിക്കുകയായിരുന്നുവെന്നും അടുത്തിടെ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് വലിയ വാർത്തയായിരുന്നു.തെന്നിന്ത്യൻ സിനിമകളിൽ നിന്ന് നിരവധി ഓഫറുകളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം വിട്ട് തമിഴിലും തെലുങ്കിലും തിളങ്ങുന്ന താരം മലയാളത്തിൽ നല്ലൊരു ഓഫർ ലഭിച്ചാൽ മടങ്ങിവരുമെന്നും തെലുങ്ക് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Back to top button