BollywoodGeneralLatest NewsMovie GossipsNEWSWOODs

ഐശ്വര്യ ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറാകുന്നു? ആരാധകരെ സംശയത്തിലാഴ്ത്തി അഭിഷേക് ബച്ചന്റെ ട്വീറ്റ്

ഐശ്വര്യ റായി ബച്ചൻ രണ്ടാമതും ഗർഭിണിയാണെന്ന സംശയത്തിലാണ് ആരാധകവൃത്തം. അഭിഷേക് ബച്ചന്റെ ഒരു ട്വീറ്റിന് പിന്നാലെയാണ് ആരാധകർ സംശയവുമായി എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സിനിമാതാരങ്ങൾ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ പലതും ആരാധകർ വൈറലാകുക പതിവാണ്. പലപ്പോഴും പല ഗോസിപ്പുകളിലേക്കും ഇത്തരം പോസ്റ്റുകൾ വഴി ഒരുക്കാറുമുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റിന് പുറകെയാണ് ഇപ്പോൾ ബോളിവുഡ് ആരാധകർ. ഐശ്വര്യ റായി ബച്ചൻ രണ്ടാമതും ഗർഭിണിയാണെന്ന സംശയത്തിലാണ് ആരാധകവൃത്തം. അഭിഷേക് ബച്ചന്റെ ഒരു ട്വീറ്റിന് പിന്നാലെയാണ് ആരാധകർ സംശയവുമായി എത്തിയിരിക്കുന്നത്.

ആരാധകർക്കായി ഒരു സർപ്രൈസ് ഉണ്ടെന്നും കാത്തിരിക്കണമെന്നുമായിരുന്നു അഭിഷേക് ട്വീറ്റ് ചെയ്തത്. ഇതോടെയാണ് ഐശ്വര്യ രണ്ടാമതും ഗർഭിണിയാണെന്ന സംശയം ആരാധകർക്കുണ്ടായത്. അഭിഷേകിന്റെ ട്വീറ്റിന് പിന്നാലെ നിരവധി സംശയങ്ങളുമായി ആരാധകർ എത്തിയെങ്കിലും കൂടുതൽ പേരും സംശയിക്കുന്നത് ഐശ്വര്യ ഗർഭിണിയാണെന്നാണ്.

ഇക്കാര്യം അഭിഷേകിന്റെ ട്വീറ്റിന് ചുവടെ പലരും ചോദിച്ചിട്ടുണ്ട്.  ആരാധ്യയ്ക്ക് കൂടെപ്പിറപ്പ് ഉണ്ടാകാൻ പോവുകയാണോയെന്ന് ഒരാൾ ചോദിച്ചു. ഒരു ജൂനിയർ ബച്ചൻ കൂടി വരുന്നുണ്ടോ എന്നാണ് മറ്റൊരാൾക്ക് അറിയേണ്ടത്. ധൂം 5വിനെ കുറിച്ചാണ് അഭിഷേകിന്റെ ട്വീറ്റ് എന്നും ബോളിവുഡിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ചാണ് അഭിഷേക് പറ‍ഞ്ഞിരിക്കുന്നതെന്നും അഭിപ്രായപെട്ടവരുമുണ്ട്. എന്നാൽ താരം ഇതുവരെ ആരാധകരുടെ സംശയത്തിന് മറുപടിനൽകിയിട്ടില്ല.


ബോബ് വിശ്വാസ് എന്ന ചിത്രത്തിലാണ്  ഇപ്പോൾ അഭിഷേക് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊൽക്കത്തയിൽ ഇതിന്റെ ചിത്രീകരണം തുടരുന്നു.

shortlink

Related Articles

Post Your Comments


Back to top button