CinemaLatest NewsMollywoodNEWS

ഡല്‍ഹിയിലെ പരേഡില്‍ പങ്കെടുത്ത ഓര്‍മ്മ പങ്കുവെച്ച് മലയാളികളുടെ പ്രിയ നടി

 

മലയാളത്തിന്റെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തിയ പ്രിയതാരം അനുശ്രീ. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരം പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ്. രാജ്യം ഇന്ന് 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, 12 വര്‍ഷം മുന്നേയുള്ള ഇതേ ദിവസം വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഡല്‍ഹിയിലെ തണിപ്പില്‍ നടന്ന പരേഡില്‍ പങ്കെടുത്ത ഓര്‍മ്മ പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയ നടി അനുശ്രീ. അക്കാലത്തെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

‘ഇന്ന് ഡല്‍ഹിയിലെ തണുപ്പില്‍ പരേഡ് ചെയ്യുന്ന ഓരോ എന്‍.സി.സി നും ആശംസകള്‍ നേരുന്നു …12 വര്‍ഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പില്‍ ഇതേ ആകാംഷയോടെ ഓടെ ആര്‍മി വിങ്ങില്‍ പരേഡ് ചെയ്യാന്‍ ഞാനും ഉണ്ടായിരുന്നു..’ എന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീ എല്ലാവര്‍ക്കും റിപ്പബ്ലിക്ക് ആശംസകള്‍ നേര്‍ന്നത്. താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button