CinemaLatest NewsMollywoodNEWS

ചിത്രശലഭത്തെ പോലെ ചിറകു വിടര്‍ത്തി പറന്നുയര്‍ന്ന് മലയാളികളുടെ പ്രിയ താരം ഭാവന

 

 

മലയാളി പ്രേക്ഷകരുടെ സ്‌നേഹം മുഴുവന്‍ നേടി നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തി നിമിഷ നേരം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളിലൂടെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി താരമാണ് ഭാവന. മലയാളത്തില്‍ തീരുന്നില്ല താരത്തിന്റെ വിശേഷങ്ങള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ ചിത്രങ്ങളിലും നായികയായി എത്തിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ആരധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്
ചിത്രശലഭം. ഒരു പ്യൂപ്പയില്‍ നിന്നും അതിമനോഹരമായി പറന്നുയര്‍ന്ന് പോകുന്ന കാഴ്ച എത്ര മനോഹരമാണ്. അതുപോലെയാണ് ചില ആളുകളും അങ്ങനെ ചിത്രശലഭത്തെ പോലെ ചിറകു വിടര്‍ത്തി പറക്കുകയാണ് മലയാളികളുടെ പ്രിയ താരം ഭാവന. പരിവര്‍ത്തനത്തിന്റെ ചിറകുകള്‍ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ ഭാവന പങ്കുവെച്ച അതിമനോഹര ചിത്രം പറയുന്നതും അതു തന്നെ. താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

വിവാഹശേഷം ഭാവന തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള താരത്തിന്റെ വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നില്‍ക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തവരാണ് .

സിനിമയില്‍ താരം സജീവമല്ലെങ്കിലും ചാനല്‍ പരിപാടികളിലും പരസ്യ ബ്രാന്‍ഡുകളുടെ പരിപാടികളിലും ഭാവന പങ്കെടുക്കാറുണ്ട്. അടുത്തിടെ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്ത ‘സരിഗമപ’ മ്യൂസിക് ഷോയില്‍ പങ്കെടുക്കാന്‍ ഭാവന എത്തിയിരുന്നു. ഷോയില്‍ ഭാവന നിറകണ്ണുകളോടെ പറഞ്ഞ വാക്കുകള്‍ കേട്ട് വിധികര്‍ത്താക്കളും കാണികളും വിതുമ്പിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button