CinemaLatest NewsMollywoodNEWS

അല്ലിയുടെ അമ്മ പിണങ്ങിയിരിക്കുകയാണ് കാറു വാങ്ങിക്കാനുള്ള പൈസ ഇപ്പോഴില്ല ;പൃഥ്വിരാജ്

മലയാളത്തിന്റെ സൂപ്പര്‍ താരമാണ് നായകനായും സംവിധായകനായും ആരാധകരുടെ പ്രിയതാരമായി മുന്നേറികൊണ്ട് ഇരിക്കുന്ന സൂപ്പര്‍ താരം പൃഥ്വിരാജ്. താരത്തിന്റെ കുടുംബ വിശേഷങ്ങളെല്ലാം അദ്ദേഹം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

നല്ലൊരു വാഹനപ്രേമിയാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ലംബോര്‍ഗിനി, പോര്‍ഷെ കെയ്ന്‍, ഓഡി അടക്കമുള്ള വില കൂടിയ കാറുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇനി അടുത്തൊന്നും കാര്‍ വാങ്ങുന്നില്ലെന്ന് വെളിപ്പെടുത്തിയിരികക്കുകയാണ് പൃഥ്വിരാജ് കാരണവും താരം തുറന്നുപറഞ്ഞിരിക്കുകയാണ്.

‘എല്ലാ കാറും ഇഷ്ടമാണ് വാങ്ങിച്ചാല്‍ കൊള്ളാമെന്നുമുണ്ട്. പക്ഷേ, അതിലൊരു പ്രശ്നമുണ്ട്. കാറു വാങ്ങിക്കാനുള്ള പൈസ ഇപ്പോഴില്ല. കുറച്ച് കഴിഞ്ഞ് കുറേ സിനിമിയിലൊക്കെ അഭിനയിച്ചിട്ട് വേണം വാങ്ങാന്‍. ഈ വര്‍ഷം രണ്ടു വണ്ടി വാങ്ങിയെന്ന പേരില്‍ അല്ലിയുടെ അമ്മ പിണങ്ങിയിരിക്കുകയാണ്. അതുകൊണ്ട് കുറച്ചു നാളത്തേക്ക് വണ്ടി വാങ്ങലില്ല’ എന്നാണ് ഒരു അഭിമുഖത്തിനിടെ പൃഥ്വിരാജ് തുറന്നുപറഞ്ഞിരിക്കുന്നത്. ആടുജീവിതത്തിന്റെ അഭിനയത്തിനായി വമ്പന്‍ മെയ്‌ക്കോവറിലാണ് താരം ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button