CinemaLatest NewsMollywoodNEWS

പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ച് പവര്‍ കപ്പിള്‍സായ സുപ്രിയയും പൃഥ്വിരാജും

മലയാള സിനിമ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ആരാധകരുടെ പ്രിയതാരമാണ് നായക പട്ടത്തിനൊപ്പം സംവിധായക പട്ടവും അണിഞ്ഞ സൂപ്പര്‍ താരം പൃഥ്വിരാജ്. തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുള്ള മലയാളത്തിലെ പവര്‍ കപ്പിളാണ് സുപ്രിയയും പൃഥ്വിരാജും പരസ്പരം ബഹുമാനിക്കുന്ന വളര്‍ച്ചയില്‍ പങ്കുവഹിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍. ആടുജീവിതത്തിനായി താടി വളര്‍ത്തിയ ശേഷം സിനിമയിലെ നജീബ് എന്ന കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോള്‍. രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനു വേണ്ടി മെലിയുകയാണ് താരം. അയ്യപ്പനും കോശിയും’ എന്ന സിനിമ പൂര്‍ത്തിയാക്കിയ പൃഥ്വി ഇതിനായി മൂന്നു മാസത്തേക്ക് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. തന്റെ ജീവിതത്തില്‍ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ പരിശീലനം കൂടിയാണ് ഈ ഇടവേളയെന്നാണ് പൃഥ്വിരാജ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.

കഴിഞ്ഞ ദിവസം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവിന് എത്തിയ പൃഥ്വിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയമായിരുന്നു താരത്തിന്റെ പ്രിയ പത്‌നി സുപ്രിയ താടിക്കാരന്‍ എന്നാണ് താരത്തെ വിളിക്കുന്നത്. ഇക്കുറി തന്റെ താടിക്കാരനൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ് സുപ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത് എന്തായാലും താടികാരന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button