CinemaLatest NewsMollywoodNEWS

ഇസബെലെക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ പൃഥ്വിയും സുപ്രിയയും; ലിസ്റ്റിന്‍ സ്റ്റീഫന്‍

കുടുംബാംഗത്തിന്റെ മകള്‍ക്കാണ് ശരിക്കും പേരിട്ടതെന്നും താരം

 

മലയാളത്തിന്റെ പ്രിയതാര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുക.താരങ്ങളുടെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.നായകനില്‍ നിന്നും വളരെ വേഗത്തിലാണ് പൃഥ്വിരാജ് സംവിധായകന്‍ എന്ന തലത്തിലേക്ക് ഉയര്‍ന്നത്. ഇപ്പോള്‍ മലയാളത്തിലെ വിജയകൂട്ടുകെട്ടാണ് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും. ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ച, അല്ലെങ്കില്‍ ഒത്തുചേര്‍ന്ന സിനിമകള്‍ ബോക്‌സ് ഓഫീസ് തൂത്തുവാരിയാണ് തിയേറ്റര്‍ വിട്ടിട്ടുള്ളത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘ഡ്രൈവിംഗ് ലൈസന്‍സ്’സൂപ്പര്‍ ഹിറ്റായിരുന്നു മാജിക് ഫ്രയിംസിന്റെ ബാനറിലാണ് ലിസ്റ്റിന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ പ്രിയ ചങ്ങാതി ലിസ്റ്റിന്റെ മകളുടെ മാമ്മോദീസ ചടങ്ങിനെത്തിയ പൃഥ്വിരാജ്-സുപ്രിയ ദമ്പതിമാരുടെ വീഡിയോ വൈറല്‍ ആവുകയാണ്. എന്നാല്‍ വെറും അതിഥികളായോ, പരിചയക്കാരായോ അല്ല ഇരുവരും അവിടെ എത്തിയത്. ലിസ്റ്റിന്റെ മകള്‍ക്ക് പേര് നിര്‍ദ്ദേശിച്ചത് സുപ്രിയയാണ്. തന്റെ വീട്ടില്‍ ഒരുപക്ഷെ മകള്‍ അലംകൃത അച്ഛനെയും അമ്മയെയും കൂടാതെ ഏറ്റവും അധികം കാണുന്നത് ലിസ്റ്റിനെയാണെന്നു പൃഥ്വിയും പറയുന്നു. അതുകൊണ്ടു കുടുംബാംഗത്തിന്റെ മകള്‍ക്കാണ് ശരിക്കും ഇവര്‍ പേരിട്ടതെന്നും താരം പറഞ്ഞു. പേരിനെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ പൃഥ്വിയും സുപ്രിയയും ആണെന്ന് ലിസ്റ്റിന്‍ കമന്റ് പാസാക്കുന്നതും കേള്‍ക്കുന്നുണ്ട്. .ഇസബെല്‍ എന്നാണ് ലിസ്റ്റിന്റെ മകളുടെ പേര്.താര കൂട്ടുകെട്ടിന്റെ ആഘോഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button